#newdelhi l എഐസിസി സെക്രട്ടറി തജീന്ദർ സിങ്ങ് ബിട്ടു കോൺഗ്രസിൽ നിന്നും രാജിവെച്ച് ബിജെപിയിൽ ചേർന്നു

#newdelhi l എഐസിസി സെക്രട്ടറി തജീന്ദർ സിങ്ങ് ബിട്ടു കോൺഗ്രസിൽ നിന്നും രാജിവെച്ച് ബിജെപിയിൽ ചേർന്നു
Apr 20, 2024 12:44 PM | By veena vg

ന്യൂഡല്‍ഹി: കോൺഗ്രസിൽ നിന്നും രാജിവെച്ച എഐസിസി സെക്രട്ടറി തജീന്ദർ സിങ്ങ് ബിട്ടു ബിജെപിയിൽ ചേർന്നു. ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് ബിട്ടു അംഗത്വം സ്വീകരിച്ചത്. ഹിമാചൽ പ്രദേശിൻ്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായിരുന്നു ബിട്ടു.

ശനിയാഴ്ച രാവിലെയാണ് ബിട്ടു കോൺഗ്രസിൽ നിന്ന് രാജി വെച്ചത്. പ്രിയങ്ക ഗാന്ധിയുടെ അടുത്ത അനുയായി ആയി അറിയപ്പെടുന്ന നേതാവാണ് തജീന്ദർ സിങ്ങ് ബിട്ടു. ഹിമാചല്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച പ്രിയങ്കയുടെ വലംകൈ ആയിരുന്നു ബിട്ടു. നേരത്തെ രാജിവിവരം അറിയിച്ച് ബിട്ടു കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്ക് കത്ത് അയച്ചിരുന്നു.

പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും എഐസിസി ചുമതലകളില്‍ നിന്നും രാജിവെയ്ക്കുന്നതായി കത്തിൽ അറിയിച്ചിരുന്നു. 'മുപ്പത്തിയഞ്ച് വര്‍ഷത്തിന് ശേഷം ഹൃദയഭാരത്തോടെ കോണ്‍ഗ്രസില്‍ നിന്നും രാജിവെയ്ക്കുന്ന'തായി ഇതിന് പിന്നാലെ ബിട്ടു ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.

Newdelhi thajeedhra singh bittu

Next TV

Related Stories
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം: മോട്ടോർ വാഹന വകുപ്പിന് ആശ്വാസം; സർക്കുലറിന് സ്റ്റേ ഇല്ല, ആവശ്യം തള്ളി ഹൈക്കോടതി

May 3, 2024 11:33 AM

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം: മോട്ടോർ വാഹന വകുപ്പിന് ആശ്വാസം; സർക്കുലറിന് സ്റ്റേ ഇല്ല, ആവശ്യം തള്ളി ഹൈക്കോടതി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം: മോട്ടോർ വാഹന വകുപ്പിന് ആശ്വാസം; സർക്കുലറിന് സ്റ്റേ ഇല്ല, ആവശ്യം തള്ളി...

Read More >>
പാലക്കാട്, തൃശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ ഉഷ്ണ തരംഗം മുന്നറിയിപ്പ് തുടരും

May 3, 2024 11:08 AM

പാലക്കാട്, തൃശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ ഉഷ്ണ തരംഗം മുന്നറിയിപ്പ് തുടരും

പാലക്കാട്, തൃശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ ഉഷ്ണ തരംഗം മുന്നറിയിപ്പ്...

Read More >>
മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം വേണം; കെഎസ്ഇബി

May 3, 2024 10:57 AM

മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം വേണം; കെഎസ്ഇബി

മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം വേണം;...

Read More >>
കൊച്ചിയിൽ നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

May 3, 2024 10:42 AM

കൊച്ചിയിൽ നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

കൊച്ചിയിൽ നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം...

Read More >>
മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന; വി.ഡി സതീശൻ

May 3, 2024 07:49 AM

മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന; വി.ഡി സതീശൻ

മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന; വി.ഡി...

Read More >>
ഉയര്‍ന്ന ചൂട്: പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം

May 3, 2024 06:55 AM

ഉയര്‍ന്ന ചൂട്: പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം

ഉയര്‍ന്ന ചൂട്: പൊതുജനങ്ങള്‍ക്ക് ജാഗ്രത...

Read More >>
Top Stories










News Roundup