---
title: "#kannur l തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബോധപൂര്‍വ്വമായ നീക്കം: സി രഘുനാഥ്"
english_title: "Kannur c reghunath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/199993/kannur-c-reghunath"
published_at: "2024-04-20T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662397c03daf2_IMG-20240420-WA0081.jpg"
keywords: []
---

# #kannur l തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബോധപൂര്‍വ്വമായ നീക്കം: സി രഘുനാഥ്

> **Lead Summary:** **കണ്ണൂര്‍**: കല്ല്യാശ്ശേരി പോലുള്ള പ്രദേശങ്ങളില്‍ പോസ്റ്റല്‍ ബാലറ്റില്‍ പോലും കള്ളവോട്ട് ചെയ്യാന്‍ പാര്‍ട്ടി നേതൃത്വം സഖാക്കളെ ഏല്‍പിച്ചത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സിപിഎമ്മിന്റെ ബോധപൂര്‍വ്വമായ നീക്കത്തിന്റെ ഭാഗമാണെന്ന് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി രഘുനാഥ് ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം കാണണം. പോസ്റ്റല്‍ ബാലറ്റുമായി പോകുന്ന ബിഎല്‍ഒമാരെ സ്വാധീനിച്ച് സിപിഎം നേതാക്കള്‍ വോട്ട് ചെയ്യുന്ന സാഹചര്യം തടയപ്പെടേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ പരാതി നല്‍കും.

## Article Content

**കണ്ണൂര്‍**: കല്ല്യാശ്ശേരി പോലുള്ള പ്രദേശങ്ങളില്‍ പോസ്റ്റല്‍ ബാലറ്റില്‍ പോലും കള്ളവോട്ട് ചെയ്യാന്‍ പാര്‍ട്ടി നേതൃത്വം സഖാക്കളെ ഏല്‍പിച്ചത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സിപിഎമ്മിന്റെ ബോധപൂര്‍വ്വമായ നീക്കത്തിന്റെ ഭാഗമാണെന്ന് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി രഘുനാഥ് ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം കാണണം. പോസ്റ്റല്‍ ബാലറ്റുമായി പോകുന്ന ബിഎല്‍ഒമാരെ സ്വാധീനിച്ച് സിപിഎം നേതാക്കള്‍ വോട്ട് ചെയ്യുന്ന സാഹചര്യം തടയപ്പെടേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ പരാതി നല്‍കും.

പാനൂരില്‍ ബോംബ് നിര്‍മ്മിച്ചത് വോട്ടര്‍മാരെ ഭീതിയിലാഴ്ത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ്. സിപിഎമ്മിന് മാത്രം വോട്ട് ചെയ്യുന്ന സാഹചര്യമുണ്ടാക്കാനാണ് ആസൂത്രിതതമായ നീക്കം നടത്തുന്നത്. ഇതിനെതിരെ ജനാധിപത്യ വിശ്വാസികള്‍ ഒറ്റക്കെട്ടായി പ്രതികരിക്കണം. എല്ലാവര്‍ക്കും സമാധാനപരമായി വോട്ട് ചെയ്യാനുള്ള സാഹചര്യമൊരുക്കണം. അധികൃതരുടെ ഭാഗത്തു നിന്ന് കൃത്യമായ നടപടി യുണ്ടാകണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/199993/kannur-c-reghunath)