---
title: "#kannur l കോൺഗ്രസ് ശരിയായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ കഴിയാത്ത പാർട്ടിയെന്ന്   ഇ പി ജയരാജൻ"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/200030/kannur"
published_at: "2024-04-20T17:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6623b2cb12da0_IMG-20240420-WA0092.jpg"
keywords: []
---

# #kannur l കോൺഗ്രസ് ശരിയായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ കഴിയാത്ത പാർട്ടിയെന്ന്   ഇ പി ജയരാജൻ

> **Lead Summary:**  **കണ്ണൂർ**: കോൺഗ്രസ് ശരിയായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ കഴിയാത്ത പാർട്ടിയെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ കണ്ണൂരിൽ പറഞ്ഞു. ആ പാർട്ടിയുടെ നേതാവ് കേരളത്തിൽ വന്ന് ചോദിക്കുന്നത് പിണറായി വിജയനെ മോദിസർക്കാർ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല, ഇഡി എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്നാണ്.

## Article Content

 **കണ്ണൂർ**: കോൺഗ്രസ് ശരിയായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ കഴിയാത്ത പാർട്ടിയെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ കണ്ണൂരിൽ പറഞ്ഞു. ആ പാർട്ടിയുടെ നേതാവ് കേരളത്തിൽ വന്ന് ചോദിക്കുന്നത് പിണറായി വിജയനെ മോദിസർക്കാർ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല, ഇഡി എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്നാണ്.

എന്നാൽ രാഹുൽ ഗാന്ധി ആദ്യം മറുപടി പറയേണ്ടത് 800 കോടിയുടെ നാഷണൽ ഹെറാൾഡ് പത്രം അഴിമതിയിൽ എന്തുകൊണ്ടാണ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യുന്നില്ല എന്ന കാര്യമാണ്. 800 കോടി യുടെ കള്ള പണം വെളുപ്പിക്കൽ കേസിൽ എന്തുകൊണ്ട് രാഹുൽ ഗാന്ധി അറസ്റ്റ് ചെയ്യപ്പെടുന്നില്ലെന്ന് രാഹുൽ ഗാന്ധി സ്വയം ചോദിച്ചതിന് ശേഷം മതി പിണറായി വിജയനെ അറസ്റ്റ് ചെയ്യുന്ന കാര്യം പറയുന്നത്. ബി.ജെ.പിക്കെതിരെയുള്ള കേരളത്തിലെ മതേതര പൊതുബോധത്തെ തകർക്കുകയാണ് രാഹുൽ ഗാന്ധി പക്വതയില്ലാതെ ചെയ്തു കൊണ്ടിരിക്കുന്നത് എന്നും ഇ.പി ജയരാജൻ ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/200030/kannur)