---
title: "കോണ്‍ഗ്രസ് നേതാവിന്റെ കാറിന്റെ ചില്ലുകള്‍ തകര്‍ത്തതായി പരാതി"
english_title: "Complaint "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/200052/complaint"
published_at: "2024-04-20T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6623d5524f15e_PicsArt_04-20-08.14.48.jpg"
keywords: []
---

# കോണ്‍ഗ്രസ് നേതാവിന്റെ കാറിന്റെ ചില്ലുകള്‍ തകര്‍ത്തതായി പരാതി

> **Lead Summary:** **കല്‍പ്പറ്റ: **തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കോണ്‍ഗ്രസ് നേതാവിന്റെ കാറിന്റെ ചില്ലുകള്‍ സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തതായി പരാതി. വൈത്തിരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പോള്‍സണ്‍ കൂവക്കലിന്റെ കാറിന്റെ ചില്ലാണ് തകര്‍ത്തത്. കൂടാതെ കാറിന്റെ പിന്‍ഭാഗത്തായി കല്ലുകള്‍ കൊണ്ട് ഉരച്ച് കേടുപാടുകള്‍ വരുത്തുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പോള്‍സണ്‍ കമ്പളക്കാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

## Article Content

**കല്‍പ്പറ്റ: **തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കോണ്‍ഗ്രസ് നേതാവിന്റെ കാറിന്റെ ചില്ലുകള്‍ സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തതായി പരാതി. വൈത്തിരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പോള്‍സണ്‍ കൂവക്കലിന്റെ കാറിന്റെ ചില്ലാണ് തകര്‍ത്തത്. കൂടാതെ കാറിന്റെ പിന്‍ഭാഗത്തായി കല്ലുകള്‍ കൊണ്ട് ഉരച്ച് കേടുപാടുകള്‍ വരുത്തുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പോള്‍സണ്‍ കമ്പളക്കാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ കുറുമ്പാലക്കോട്ടയിലെ പരിപാടിക്ക് പോയപ്പോഴായിരുന്നു സംഭവം. കുഴിക്കാട്ടില്‍ പാപ്പച്ചന്‍ എന്നയാളുടെ വീട്ടില്‍ നടന്ന കുടുംബസംഗമത്തില്‍ പങ്കെടുക്കാനായി പോയ പോള്‍സണ്‍ റോഡരുകില്‍ കാര്‍ നിര്‍ത്തിയിടുകയായിരുന്നു.

തുടര്‍ന്ന് മേപ്പാടിയിലെ പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ മറ്റൊരു കാറില്‍ പോകുകയായിരുന്നു. രാത്രി ഒമ്പതരയോടെ തിരിച്ചെത്തിയപ്പോഴാണ് കാറിന്റെ മുന്‍വശത്തെ ചില്ല് തകര്‍ത്തതായും, മറ്റ് കേടുപാടുകള്‍ വരുത്തിയതായും ശ്രദ്ധയില്‍പ്പെടുന്നത്. കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് പോള്‍സണ്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/200052/complaint)