---
title: "കനത്ത മഴയിലും കാറ്റിലും മരങ്ങൾ വീണ് വൈദ്യുതി ലൈനുകൾ വ്യാപകമായി തകർന്നു; വൈദ്യുതി വിതരണം നിലച്ചതോടെ മലയോരം ഇരുട്ടിൽ"
english_title: "Power supply "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/200063/power-supply"
published_at: "2024-04-20T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6623df1ebe49a_IMG-20240420-WA0022.jpg"
keywords: []
---

# കനത്ത മഴയിലും കാറ്റിലും മരങ്ങൾ വീണ് വൈദ്യുതി ലൈനുകൾ വ്യാപകമായി തകർന്നു; വൈദ്യുതി വിതരണം നിലച്ചതോടെ മലയോരം ഇരുട്ടിൽ

> **Lead Summary:** **കേളകം: **കനത്ത മഴയും കാറ്റും മരങ്ങൾ പൊട്ടിവീണ്മ വൈദ്യുതി ലൈനുകൾ വ്യാപകമായി തകർന്നു. വൈദ്യുതി വിതരണം നിലച്ചതോടെ മലയോരം ഇരുട്ടിൽ. കേളകം, വൈദ്യുതി സെക്ഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിലാണ് ശനിയാഴ്ച്ച വൈകുന്നേരം വേനൽ മഴയും, കാറ്റും, ഇടിമിന്നലും ഉണ്ടായത്.

## Article Content

**കേളകം: **കനത്ത മഴയും കാറ്റും മരങ്ങൾ പൊട്ടിവീണ്മ വൈദ്യുതി ലൈനുകൾ വ്യാപകമായി തകർന്നു. വൈദ്യുതി വിതരണം നിലച്ചതോടെ മലയോരം ഇരുട്ടിൽ. കേളകം, വൈദ്യുതി സെക്ഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിലാണ് ശനിയാഴ്ച്ച വൈകുന്നേരം വേനൽ മഴയും, കാറ്റും, ഇടിമിന്നലും ഉണ്ടായത്.

കാറ്റിൽ മരങ്ങൾ പൊട്ടിവീണ് മെയിൽ ലൈൻ ഉൾപ്പെടെ തകരാറിലായതാണ് വൈദുതി മുടക്കത്തിന് കാരണം. കനത്ത ഇടിമിന്നലിനെ തുടർന്ന് ഇലക്ട്രിക് ഉപകരണങ്ങളും വ്യാപകമായി നശിച്ചു. തടസ്സങ്ങൾ നീക്കി വൈദ്യുതി വിതരണം പുനസ്ഥാപിക്കാൻ തീവ്രശ്രമം നടക്കുന്നതായി കെ.എസ്.ഇ.ബി കേളകം സെക്ഷൻ അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/200063/power-supply)