---
title: "നേവി ചിൽഡ്രൻ സ്കൂൾ:ഏഴിമല ത്രിദിന സമ്മർ ക്യാമ്പ് ' ഏഴിമല ജ്ഞാനോദയം -2024 ' സംഘടിപ്പിച്ചു"
english_title: " kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/200105/kannur"
published_at: "2024-04-21T09:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66248aa06e79a_IMG-20240421-WA0013.jpg"
keywords: []
---

# നേവി ചിൽഡ്രൻ സ്കൂൾ:ഏഴിമല ത്രിദിന സമ്മർ ക്യാമ്പ് ' ഏഴിമല ജ്ഞാനോദയം -2024 ' സംഘടിപ്പിച്ചു

> **Lead Summary:** > **കണ്ണൂർ** :നേവി ചിൽഡ്രൻ സ്കൂളിന്റെ (ഇന്ത്യൻ നേവൽ, ഏഴിമല) ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്കായി ത്രിദിന വേനൽക്കാല ക്യാമ്പ് സംഘടിപ്പിച്ചു. "ഏഴിമല ജ്ഞാനോദയം 2024" എന്ന പേരിൽ സംഘടിപ്പിച്ച ക്യാമ്പിൽ, നേവൽ ബേസിനകത്തും പരിസര പ്രദേശങ്ങളിൽ നിന്നുമായി നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുക്കുന്നതിനോടൊപ്പം നേവൽ അക്കാദമി സന്ദർശിക്കാനും പരിസര പ്രദേശങ്ങളിലെ കുട്ടികൾക്ക് അവസരം ലഭിച്ചു.

## Article Content

> **കണ്ണൂർ** :നേവി ചിൽഡ്രൻ സ്കൂളിന്റെ (ഇന്ത്യൻ നേവൽ, ഏഴിമല) ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്കായി ത്രിദിന വേനൽക്കാല ക്യാമ്പ് സംഘടിപ്പിച്ചു. "ഏഴിമല ജ്ഞാനോദയം 2024" എന്ന പേരിൽ സംഘടിപ്പിച്ച ക്യാമ്പിൽ, നേവൽ ബേസിനകത്തും പരിസര പ്രദേശങ്ങളിൽ നിന്നുമായി നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുക്കുന്നതിനോടൊപ്പം നേവൽ അക്കാദമി സന്ദർശിക്കാനും പരിസര പ്രദേശങ്ങളിലെ കുട്ടികൾക്ക് അവസരം ലഭിച്ചു.

ഗണിത തന്ത്രങ്ങൾ, ഫാക്ടത്തോൺ,ഫൊണറ്റിക്സ്, സാമ്പത്തിക സാക്ഷരത, ധാർമികതയും മര്യാദയും, ഇന്ത്യൻ ഭരണഘടന തുടങ്ങിയ വിഷയങ്ങളും, രസകരമായ പ്രവർത്തനങ്ങളും റോൾ പ്ലേ രീതി, ആകർഷകമായ ഡിജിറ്റൽ സഹായങ്ങൾ, സംവേദനാത്മക ഗെയിമുകൾ തുടങ്ങിയവ ക്യാമ്പിൻ്റെ ഭാഗമായി സംഘടിപ്പിച്ചു. പങ്കെടുത്ത കുട്ടികളെ കമാണ്ടർ ഹരിഓം ഭരദ്വാജ് (ബേസ് കമാണ്ടർ, ഐ എൻ എസ് സമോറിൻ ) സർട്ടിഫിക്കറ്റുകൾ നല്കി അനുമോദിച്ചു. ഏഴിമല നേവി ചിൽഡ്രൻ സ്കൂളിലെ അധ്യാപകരുടെയും അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫിന്റെയും അർപ്പണബോധത്തെ അദ്ദേഹം തന്റെ പ്രസംഗത്തിൽ അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/200105/kannur)