---
title: "#Mumbai l സൽമാൻ്റെ വസതിക്ക് നേരെ വെടിവെയ്പ്പ്; ലോറൻസിൻ്റെ സഹോദരനെ കേസിൽ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു "
english_title: "Mumbai"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/200126/mumbai"
published_at: "2024-04-21T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6624a321dc981_IMG-20240421-WA0086.jpg"
keywords: []
---

# #Mumbai l സൽമാൻ്റെ വസതിക്ക് നേരെ വെടിവെയ്പ്പ്; ലോറൻസിൻ്റെ സഹോദരനെ കേസിൽ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു 

> **Lead Summary:** **മുംബൈ**: ബോളിവുഡ് നടൻ സൽമാൻ ഖാൻ്റെ വസതിക്കു പുറത്ത് വെടിയുതിർത്ത സംഭവത്തിൽ ജയിലിൽ കഴിയുന്ന ഗുണ്ടാ തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ ഇളയ സഹോദരൻ അൻമോൽ ബിഷ്‌ണോയിയെ മുംബൈ പൊലീസ് പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ചു. സൽമാൻ്റെ വീടിനു നേരെയുള്ള ആക്രമണത്തിന് നേതൃത്വം നൽകിയത് താനാണെന്ന് സോഷ്യൽ മീഡിയയിലൂടെ അൻമോൽ ബിഷ്‌ണോയി സമ്മതിച്ചിരുന്നു.

## Article Content

**മുംബൈ**: ബോളിവുഡ് നടൻ സൽമാൻ ഖാൻ്റെ വസതിക്കു പുറത്ത് വെടിയുതിർത്ത സംഭവത്തിൽ ജയിലിൽ കഴിയുന്ന ഗുണ്ടാ തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ ഇളയ സഹോദരൻ അൻമോൽ ബിഷ്‌ണോയിയെ മുംബൈ പൊലീസ് പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ചു. സൽമാൻ്റെ വീടിനു നേരെയുള്ള ആക്രമണത്തിന് നേതൃത്വം നൽകിയത് താനാണെന്ന് സോഷ്യൽ മീഡിയയിലൂടെ അൻമോൽ ബിഷ്‌ണോയി സമ്മതിച്ചിരുന്നു.

സംഭവത്തിൽ അറസ്റ്റിലായ വിക്കി ഗുപ്തയ്ക്കും സാഗർ പാലിനും രണ്ട് ബിഷ്‌ണോയി സഹോദരന്മാരിൽ നിന്ന് നിർദ്ദേശങ്ങൾ ലഭിച്ചിരുന്നതായും പ്രതികൾ പറഞ്ഞു. ലോറൻസ് ബിഷ്‌ണോയി ഒരു കേസിൽ അകപ്പെട്ട് ഗുജറാത്തിലെ സബർമതി സെൻട്രൽ ജയിലിൽ കഴിയുകയാണ്.

ജയിലിൽ ഇരുന്നു കൊണ്ടാണ് ലോറൻസ് സംഘത്തിന് നിർദേശങ്ങൾ നൽകി കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിൻ്റെ മറ്റൊരു സഹോദരൻ കാനഡയിലോ യുഎസിലോ ആണെന്നാണ് സൂചനകൾ. മുംബൈ പൊലീസ് ഉടൻ തന്നെ ലോറൻസിൻ്റെ കസ്റ്റഡി തേടാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/200126/mumbai)