---
title: "കണ്ണൂരിലെ ഇടത് - വലത് കക്ഷികൾ എൻ ഡി എ യുടെ വിജയം അട്ടിമറിക്കാൻ ശ്രമിക്കുന്നു: എൻഡിഎ സ്ഥാനാർഥി സി രഘുനാഥ്"
english_title: "Creghunath "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/200330/creghunath"
published_at: "2024-04-22T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66260c9ceb39c_IMG-20240422-WA0022.jpg"
keywords: []
---

# കണ്ണൂരിലെ ഇടത് - വലത് കക്ഷികൾ എൻ ഡി എ യുടെ വിജയം അട്ടിമറിക്കാൻ ശ്രമിക്കുന്നു: എൻഡിഎ സ്ഥാനാർഥി സി രഘുനാഥ്

> **Lead Summary:**  **കണ്ണൂർ**: കള്ളവോട്ടിൻ്റെ കേന്ദ്രമായ കണ്ണൂരിൽ വീണ്ടും അത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം കല്യാശേരിയിൽ നടന്ന കള്ളവോട്ട് അതൊരു തുടക്കം മാത്രമാണ്.

## Article Content

 **കണ്ണൂർ**: കള്ളവോട്ടിൻ്റെ കേന്ദ്രമായ കണ്ണൂരിൽ വീണ്ടും അത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം കല്യാശേരിയിൽ നടന്ന കള്ളവോട്ട് അതൊരു തുടക്കം മാത്രമാണ്.

കാലാകാലങ്ങളിൽ കണ്ണൂർ പാർലമെൻ്റിനകത്ത് ചെയ്യുന്ന നിരവധിയായ കള്ളവോട്ടുകളിൽ ഒന്നു മാത്രമാണത്. ബി എൽ ഒ മാരെയും ഉദ്യോഗസ്ഥരെയും കലക്ടർ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. അതോടുകൂടി തട്ടിപ്പ് നടന്നു എന്നുള്ളത് തെരെഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചിരിക്കുകയാണ്.

അതുകൊണ്ട് തന്നെ ഇത് കണ്ണൂരിലെ ഇടത് വലത് രാഷ്ട്രീയ പ്രസ്ഥാനക്കാർ എൻ ഡി എ യുടെ വിജയം അട്ടിമറിക്കാൻ നടത്തുന്ന പ്രവർത്തനത്തിന്റെ ഭാഗമായാണ് ഈ കള്ളവോട്ട് പരിപാടിയെ കാണുന്നതെന്ന് എൻഡിഎ കണ്ണൂർ പാർലമെൻ്റ് സ്ഥാനാർഥി സി രഘുനാഥ് പറഞ്ഞു.

കാലാകാലങ്ങളിൽ പതിനായിരക്കണക്കിന് കള്ളവോട്ടുകൾ കണ്ണൂർ പാർലമെൻറ് മണ്ഡലത്തിൽ ചെയ്യാറുണ്ട്. ഓരോ ബൂത്തിനകത്തും ചെയ്യേണ്ട കള്ളവോട്ടുകളുടെ എണ്ണം ഇടതുപക്ഷവും വലതുപക്ഷവും അവർക്ക് ഭൂരിപക്ഷമുള്ള സ്ഥലങ്ങളിൽ ആളുകൾക്ക് നൽകിക്കൊണ്ട് ഇല്ലാത്ത വോട്ടുകൾ ചെയ്ത് അവരുടെ വോട്ടു ശതമാനം വർധിപ്പിക്കാൻ വേണ്ടി ശ്രമിക്കുന്നു. അതിൻ്റെ ആദ്യത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം നടന്നത്. അതുകൊണ്ട് ഇത്തരത്തിലുള്ള പ്രവർത്തികൾ കണ്ണൂരിൽ എൻഡിഎ സ്ഥാനാർത്ഥിയുടെ വിജയത്തിന് വിഘാതമായി തീരും. അതിനു വേണ്ടിയുള്ള പരിശ്രമമാണ് എൽ ഡി എഫിൻ്റെയും യുഡിഎഫിൻ്റെയും ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. കർശനമായ നടപടിയിലൂടെ മാത്രമേ അത് തടയാൻ നമുക്ക് സാധിക്കൂ. സംഭവത്തിൽ കണ്ണൂർ കലക്ടർ ഇവരുടെ പേരിൽ നടപടിയെടുത്തതിൽ  യഥാർത്ഥ തട്ടിപ്പാണെന്ന് ജനങ്ങൾക്ക് ബോധ്യമായിരിക്കുന്നതായി എൻഡിഎ സ്ഥാനാർഥി സി രഘുനാഥ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/200330/creghunath)