---
title: "കൂട്ടുപുഴയിൽ വാഹന പരിശോധനയ്ക്കിടെ യുവാവിന്റെ പരാക്രമം"
english_title: "Koottupuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/200358/koottupuzha"
published_at: "2024-04-22T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66261bdacd7fa_Screenshot_20240422-133837_WhatsAppBusiness.jpg"
keywords: []
---

# കൂട്ടുപുഴയിൽ വാഹന പരിശോധനയ്ക്കിടെ യുവാവിന്റെ പരാക്രമം

> **Lead Summary:** **കൂട്ടുപുഴ** : എക്സൈസിന്റെയും ഇലക്ഷൻ അധികാരികളുടെയും പരിശോധനയ്ക്കിടയിൽ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച യുവാവ് വാഹനവുമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ 10 മണിയോടുകൂടി കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടയിൽ ആണ് സംഭവം.

## Article Content

**കൂട്ടുപുഴ** : എക്സൈസിന്റെയും ഇലക്ഷൻ അധികാരികളുടെയും പരിശോധനയ്ക്കിടയിൽ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച യുവാവ് വാഹനവുമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ 10 മണിയോടുകൂടി കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടയിൽ ആണ് സംഭവം.

ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്നു വാഹനം പരിശോധനയ്ക്കിടയിലാണ് യുവാവിന്റെ പരാക്രമണം. കോഴിക്കോട് സ്വദേശി ഫിറോസ് ആണ് പരിശോധനയ്ക്കിടയിൽ അക്രമാസക്തനായി ഉദ്യോഗസ്ഥരെ അപകടപ്പെടുത്തുന്ന വിധം വാഹനം എടുത്ത് കടന്നു കളഞ്ഞത്. കൂടെ യാത്ര ചെയ്ത മുനീർ,നിധീർ രണ്ടുപേർ എക്സൈസിന്റെ കസ്റ്റഡിയിലാണ്.

വാഹനത്തിന്റെ ടിക്കി ഓപ്പൺ ചെയ്യാൻ എന്ന വ്യാജേന താക്കോലുമായി വന്ന ഫിറോസ് വാഹനവുമായി കടന്നു കളയുകയായിരുന്നു. കടന്നുകളഞ്ഞ വാഹനത്തെ ഉരുവച്ചാലിൽ വച്ച് എക്‌സൈസ് പിടികൂടിയെങ്കിലും ഫിറോസ് വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.

നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം ആംബുലൻസ് മുന്നിൽ പെട്ടതോടെ ഫിറോസ് വാഹനം ഉപേക്ഷിച്ച് കടന്നു കളഞ്ഞെങ്കിലും സമീപത്തുനിന്ന് തന്നെ ആളെ  പിടികൂടി . എക്സൈസിന്റെ പിടിയിലായ രണ്ടുപേരിൽ ഒരാൾ എൻഡിപിഐ കേസിലെ പ്രതിയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/200358/koottupuzha)