---
title: "സംസ്ഥാനത്ത് കൊവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേരും"
english_title: "Covid review meeting today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20036/covid-review-meeting-today"
published_at: "2022-01-10T07:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61db93db47fd7_images - 2022-01-10T073259.645.jpeg"
keywords: []
---

# സംസ്ഥാനത്ത് കൊവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേരും

> **Lead Summary:** സംസ്ഥാനത്ത് കൊവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേരും.

## Article Content

സംസ്ഥാനത്ത് കൊവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേരും.

രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈനായാണ് അവലോകനയോഗം ചേരുന്നത്. ക‍ഴിഞ്ഞ ദിവസങ്ങളിലായി കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ട്.

ഒന്നരമാസത്തിന് ശേഷമാണ് ഇന്ന് ടിപിആര്‍ പത്ത് ശതമാനം കടക്കുന്നത്.ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് അവലോകന യോഗം ഇന്ന് ചേരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായാണ് യോഗം.

ഒരോ ജില്ലകളിലേയും കൃത്യമായ സാഹചര്യം യോഗത്തില്‍ ചര്‍ച്ചചെയ്യും. കൊവിഡ് ഒമിക്രോണ്‍ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വിവാഹം മരണം മറ്റ് പരിപാടികള്‍ എന്നിവയില്‍ പങ്കെടുക്കുന്ന വരുടെ എണ്ണത്തില്‍ നേരത്തെ നിയന്ത്രണം ഏല്‍പ്പെടുത്തിയിരുന്നു.

 അതേസമയം സംസ്ഥാനത്തെ കരുതല്‍ ഡോസ് കോവിഡ് വാക്സിനേഷന്‍ ഇന്ന് മുതല്‍ ആരംഭിക്കും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20036/covid-review-meeting-today)