---
title: "#kannur l ആവേശമായി സ്വീപിന്റെ ബൈക്ക് റാലി"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/200394/kannur"
published_at: "2024-04-22T16:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662643af3946f_IMG-20240422-WA0101.jpg"
keywords: []
---

# #kannur l ആവേശമായി സ്വീപിന്റെ ബൈക്ക് റാലി

> **Lead Summary:**  **കണ്ണൂർ**: ആവേശമായി സ്വീപിന്റെ ബൈക്ക് റാലി. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ നടത്തിയ ബൈക്ക് റാലി ആവേശമായി. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, പൊലീസ് ഒബ്‌സര്‍വര്‍ സന്തോഷ് സിങ് ഗൗര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ അജിത്ത് കുമാര്‍, അസി. കലക്ടര്‍ അനൂപ് ഗാര്‍ഗ് എന്നിവരുടെ നേതൃത്വത്തിലാണ് കണ്ണൂര്‍ നഗരത്തിലൂടെ ബൈക്ക് റാലി നടത്തിയത്.

## Article Content

 **കണ്ണൂർ**: ആവേശമായി സ്വീപിന്റെ ബൈക്ക് റാലി. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ നടത്തിയ ബൈക്ക് റാലി ആവേശമായി. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, പൊലീസ് ഒബ്‌സര്‍വര്‍ സന്തോഷ് സിങ് ഗൗര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ അജിത്ത് കുമാര്‍, അസി. കലക്ടര്‍ അനൂപ് ഗാര്‍ഗ് എന്നിവരുടെ നേതൃത്വത്തിലാണ് കണ്ണൂര്‍ നഗരത്തിലൂടെ ബൈക്ക് റാലി നടത്തിയത്.

വോട്ടറായതില്‍ അഭിമാനിക്കുക, വോട്ട് ചെയ്യാന്‍ തയ്യാറാകുക, ഒരു വോട്ടും പാഴാക്കരുത്, എന്റെ വോട്ട് എന്റെ ഭാവി തുടങ്ങിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു ബൈക്ക് റാലി. കലക്ടറേറ്റ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി പൊതുനിരീക്ഷകന്‍ മാന്‍വേന്ദ്ര പ്രതാപ് സിങ് ഫ്‌ളാഗ് ഓഫ് ചെയ്തു.

കലക്ടറേറ്റ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി സ്റ്റേഡിയം കോര്‍ണര്‍, പുതിയ ബസ് സ്റ്റാന്റ്, ബര്‍ണശ്ശേരി എന്നിവിടങ്ങില്‍ പര്യടനം നടത്തി പയ്യാമ്പലം ബീച്ചില്‍ സമാപിച്ചു. ജില്ലാ ഭരണകൂടത്തിലെ ജീവനക്കാരാണ് ബൈക്ക് റാലിയില്‍ അണിനിരന്നത്. ചടങ്ങില്‍ എക്‌സപെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍ ആരുഷി ശര്‍മ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/200394/kannur)