---
title: "#morazha l വോട്ടവകാശം കൃത്യമായി വിനിയോഗിക്കുന്നതിനായി  ബോധവൽക്കരണ പരിപാടിയും  വോട്ട് ക്യാമ്പയിനും  സംഘടിപ്പിച്ചു"
english_title: "Morazha "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/200399/morazha"
published_at: "2024-04-22T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662645f275fd4_IMG-20240422-WA0103.jpg"
keywords: []
---

# #morazha l വോട്ടവകാശം കൃത്യമായി വിനിയോഗിക്കുന്നതിനായി  ബോധവൽക്കരണ പരിപാടിയും  വോട്ട് ക്യാമ്പയിനും  സംഘടിപ്പിച്ചു

> **Lead Summary:** **മൊറാഴ**: ലോകസഭ തെരഞ്ഞെടുപ്പിന്റെ വോട്ടവകാശം കൃത്യമായി വിനിയോഗിക്കുന്നതിനായി സമ്മതിദായർക്കുള്ള ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ജില്ലാ ഭരണകൂടവും മൊറാഴ നെയ്ത്ത് വ്യവസായ സഹകരണസംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വോട്ട് ക്യാമ്പയിന്റെഭാഗമായിസംഘം തൊഴിലാളികളുടെ കൈകൊട്ടികളി സംഘടിപ്പിച്ചു.

## Article Content

**മൊറാഴ**: ലോകസഭ തെരഞ്ഞെടുപ്പിന്റെ വോട്ടവകാശം കൃത്യമായി വിനിയോഗിക്കുന്നതിനായി സമ്മതിദായർക്കുള്ള ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ജില്ലാ ഭരണകൂടവും മൊറാഴ നെയ്ത്ത് വ്യവസായ സഹകരണസംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വോട്ട് ക്യാമ്പയിന്റെഭാഗമായിസംഘം തൊഴിലാളികളുടെ കൈകൊട്ടികളി സംഘടിപ്പിച്ചു.

കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ പങ്കാളിത്തം, എന്റെ വോട്ട് എന്റെ അവകാശം,' ഞാൻ ഉറപ്പായും വോട്ട് ചെയ്യും' എന്നീ സന്ദേശം ജനങ്ങളിൽ എത്തിക്കുകയായിരുന്നു പരിപാടിയുടെ ഉദ്ദേശം. പ്രോഗ്രാം സംഘം പ്രസിഡണ്ട്‌ എം രാജഗോപാൽ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് സ്വീപ് നോഡൽ ഓഫീസർ കെ പി ഗിരീഷ് കുമാർ,കെ നിഷാദ് സ്വീപ്അംഗങ്ങളായ ടി വി ശ്രീകാന്ത്, കെ സുശീലൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/200399/morazha)