---
title: "രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം; കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച യോഗം ഇന്ന്"
english_title: "Covid spread, meeting by health minister"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20040/covid-spread-meeting-by-health-minister"
published_at: "2022-01-10T07:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61db995962bb7_images - 2022-01-10T075624.817.jpeg"
keywords: []
---

# രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം; കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച യോഗം ഇന്ന്

> **Lead Summary:** രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ സൂചന നൽകി രോഗികളുടെ എണ്ണം കുത്തനെ വർധിച്ച് വരുന്നു.പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇന്ന് രണ്ട് ലക്ഷത്തിലേക്കെത്തിയേക്കും.

## Article Content

രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ സൂചന നൽകി രോഗികളുടെ എണ്ണം കുത്തനെ വർധിച്ച് വരുന്നു.പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇന്ന് രണ്ട് ലക്ഷത്തിലേക്കെത്തിയേക്കും.

ഒമിക്രോൺ രോഗികളുടെ എണ്ണത്തിലും വലിയ വർധനവ് രേഖപ്പെടുത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രി മൻഷൂഖ് മാണ്ഡവ്യ എല്ലാ സംസ്ഥാനങ്ങളിലേയും ആരോഗ്യമന്ത്രിമാരുടേയും യോഗം വിളിച്ചത്. രോഗതീവ്രത കൂടുതലുള്ള സംസ്ഥാനങ്ങളിൽ കർശനമായ നിയന്ത്രങ്ങൾ ഏർപ്പെടുത്തണമെന്ന നിർദ്ദേശം കേന്ദ്രം മുന്നോട്ട് വെക്കാനാണ് സാധ്യത.

വിദേശത്ത് നിന്ന് എത്തുന്നവർക്ക് ഏഴ് ദിവസം ക്വാറൻറെൻ ഏർപ്പെടുത്തിയുള്ള കേന്ദ്ര സർക്കാർ ഉത്തരവും ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20040/covid-spread-meeting-by-health-minister)