---
title: "#kannur l കെ ബാലകൃഷ്ണന്‍ നമ്പ്യാരുടെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/200410/kannur"
published_at: "2024-04-22T17:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66264f07465e0_IMG-20240422-WA0128.jpg"
keywords: []
---

# #kannur l കെ ബാലകൃഷ്ണന്‍ നമ്പ്യാരുടെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു

> **Lead Summary:** **കണ്ണൂർ**: സി പി എം നേതാവും ഇടത് അധ്യാപക സംഘടനാ സ്ഥാപക നേതാവുമായിരുന്ന അന്തരിച്ച കെ ബാലകൃഷ്ണന്‍ നമ്പ്യാരുടെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ഭാര്യ കാര്‍ത്യായനിയേയും ബന്ധുക്കളേയും അനുശേചനം അറിയിച്ചു.

## Article Content

**കണ്ണൂർ**: സി പി എം നേതാവും ഇടത് അധ്യാപക സംഘടനാ സ്ഥാപക നേതാവുമായിരുന്ന അന്തരിച്ച കെ ബാലകൃഷ്ണന്‍ നമ്പ്യാരുടെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ഭാര്യ കാര്‍ത്യായനിയേയും ബന്ധുക്കളേയും അനുശേചനം അറിയിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണവുമായി ജില്ലയിലുള്ള മുഖ്യമന്ത്രി ഞായറാഴ്ച്ച രാത്രി 7.45നാണ് ബാലകൃഷ്ണൻ നമ്പ്യാരുടെ കൂനം ഉണ്ണിപൊയിലിലുള്ള വീട്ടിലെത്തിയത്.

സി പി എം ജില്ലാ ആക്റ്റിംഗ് സെക്രട്ടറി ടി വി രാജേഷ്, തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ  സന്തോഷ്, ഏരിയ കമ്മറ്റി അംഗം ടി  ബാലകൃഷ്ണന്‍ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/200410/kannur)