---
title: "കേജരിവാളിനു തിരിച്ചടി; ഡോക്ടറെ കാണാൻ അനുവാദം തേടിയ ഹർജി തള്ളി"
english_title: "New delhi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/200426/new-delhi"
published_at: "2024-04-22T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6626699e80af9_n6024403821713793288157d1d85d559fe9d185f134e989a96b9e1fc35431c1d472dc4b6f0cb60faa4c17a0.jpg"
keywords: []
---

# കേജരിവാളിനു തിരിച്ചടി; ഡോക്ടറെ കാണാൻ അനുവാദം തേടിയ ഹർജി തള്ളി

> **Lead Summary:** **ന്യൂഡല്‍ഹി: **ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനു തിരിച്ചടി. വീഡിയോ കോണ്‍ഫറൻസിലൂടെ ഡോക്ടറെ കാണാൻ അനുവാദം തേടിയ ഹർജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഇൻസുലിൻ നല്‍കാനും ആവശ്യമായ ചികിത്സ ഉറപ്പാക്കാനും കോടതി നിർദേശം നല്‍കി.

## Article Content

**ന്യൂഡല്‍ഹി: **ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനു തിരിച്ചടി. വീഡിയോ കോണ്‍ഫറൻസിലൂടെ ഡോക്ടറെ കാണാൻ അനുവാദം തേടിയ ഹർജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഇൻസുലിൻ നല്‍കാനും ആവശ്യമായ ചികിത്സ ഉറപ്പാക്കാനും കോടതി നിർദേശം നല്‍കി.

കേജരിവാളിന് ജയിലില്‍ എന്തെങ്കിലും പ്രത്യേക പരിഗണന ആവശ്യമുണ്ടെങ്കില്‍ തീഹാർ ജയില്‍ അധികൃതർക്ക് എയിംസിലെ ഡോക്ടർമാരെ ഉള്‍പ്പെടുത്തി ഒരു മെഡിക്കല്‍ ബോർഡ് രൂപീകരിക്കാമെന്നും ഉത്തരവ് പാസാക്കുന്നതിനിടെ പ്രത്യേക ജഡ്ജി കാവേരി ബവേജ പറഞ്ഞു.

കേജരിവാളിന് ഇൻസുലിൻ ആവശ്യമുണ്ടോ എന്ന് ബോർഡ് തീരുമാനിക്കുമെന്നും ജഡ്ജി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/200426/new-delhi)