---
title: "ഇരിട്ടി പാലത്തിൽ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ച വയോധികനെ രക്ഷപ്പെടുത്തി"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/200445/iritty"
published_at: "2024-04-22T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662676b46b529_Screenshot_20240422-200322.png"
keywords: []
---

# ഇരിട്ടി പാലത്തിൽ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ച വയോധികനെ രക്ഷപ്പെടുത്തി

> **Lead Summary:** **ഇരിട്ടി: **ഇരിട്ടി പഴയപാലത്തിൽ നിന്നും വയോധികൻ പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. അങ്ങാടികടവ് സ്വദേശി കൊല്ലിത്തടത്തിൽ ജോസഫ് ആണ്‌ ഇരിട്ടി പഴയ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടാൻ ആത്മഹത്യക്ക് ശ്രമിച്ചത്.

## Article Content

**ഇരിട്ടി: **ഇരിട്ടി പഴയപാലത്തിൽ നിന്നും വയോധികൻ പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. അങ്ങാടികടവ് സ്വദേശി കൊല്ലിത്തടത്തിൽ ജോസഫ് ആണ്‌ ഇരിട്ടി പഴയ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടാൻ ആത്മഹത്യക്ക് ശ്രമിച്ചത്.

വൈകുന്നേരം 4.30 ഓടെയാണ് സംഭവം. പുഴയിലേക്ക് ചാടിയ വയോധികൻ പാലത്തിന്റെ തൂണിൽ വീണുകിടക്കുന്നത് ശ്രദ്ധയിൽ പെട്ട സമീപത്തെ ഹോട്ടലിലെ ജീവനക്കാർ ആണ് സംഭവം ആദ്യം കാണുന്നത്. ഉടൻ തന്നെ സമീപത്തുതന്നെ ഉണ്ടായിരുന്ന മാധ്യമ പ്രവർത്തകർ ഫയർ ഫോഴ്‌സിനെ വിവരം അറിയിക്കുക ആയിരുന്നു.

ഫയർ ഫോഴ്സ് എത്തി തൂണിൽ കുരുങ്ങി കിടന്ന വയോധികനെ രക്ഷപ്പെടുത്തുകയായിരുന്നു. തലയിൽ ചെറിയ മുറിവുകളോടെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ജോസഫിനെ പിന്നീട് ബന്ധുക്കൾ എത്തി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഇരിട്ടിയിൽ നിന്നുള്ള ഫയർ ഫോഴ്‌സ് സംഘത്തിൽ അസ്സി. സ്റ്റേഷൻ ഓഫിസർ പി.പി. രാജീവൻ , സീനിയർ ഫയർ ഓഫിസർ എം.വി. അബ്ദുള്ള, ഫയർ ഓഫിസർമാരായ അനീഷ് മാത്യു , വിജേഷ്,അനോഗ് ,നൗഷാദ് , ദിനേഷ് ,രാഹുൽ , ഹോം ഗാർഡുമാരായ ചന്ദ്രൻ ദിനേശൻ എന്നിവർ രക്ഷാ ദൗത്യത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/200445/iritty)