---
title: "വിവാഹ സത്കാരത്തിനെത്തിയ അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/200446/dead"
published_at: "2024-04-22T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66267873ec43a_n60245946817137969195387d876a68c895449a9d9132f7800f5535adbf60dc0600b1213faa8d3ce09a2ca2.jpg"
keywords: []
---

# വിവാഹ സത്കാരത്തിനെത്തിയ അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു

> **Lead Summary:** **കോഴിക്കോട്:** അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു. കോഴിക്കോട് നല്ലളത്താണ് അപകടം. ഒളവണ്ണ മാത്തറ സ്വദേശി നസീമ , ഫാത്തിമ ലിയ എന്നിവരാണ് മരിച്ചത്. വിവാഹ സത്കാരത്തിനെത്തിയപ്പോഴാണ് ഇരുവരും അപകടത്തില്‍പ്പെട്ടത്.

## Article Content

**കോഴിക്കോട്:** അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു. കോഴിക്കോട് നല്ലളത്താണ് അപകടം. ഒളവണ്ണ മാത്തറ സ്വദേശി നസീമ , ഫാത്തിമ ലിയ എന്നിവരാണ് മരിച്ചത്. വിവാഹ സത്കാരത്തിനെത്തിയപ്പോഴാണ് ഇരുവരും അപകടത്തില്‍പ്പെട്ടത്.

വൈകീട്ട് അഞ്ചിനു റെയില്‍ പാളം മുറിച്ചു കടക്കവേ കൊച്ചുവേളി- ചണ്ഡീഗഢ് സമ്ബർക് ക്രാന്തി ട്രെയിൻ ഇടിച്ചാണ് മരണം. നസീമ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഫാത്തിമയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുണ്ടായിത്തോട് കല്ലേരിപ്പാറയില്‍ ഹംസക്കോയയുടെ മകൻ ഹാരിസിന്റെ വിവാഹ സത്കാരത്തിനാണ് ഇരുവരും എത്തിയത്. നിസാറാണ് നസീമയുടെ ഭർത്താവ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/200446/dead)