---
title: "പൊലീസിനെകണ്ട് ചിതറിയോടി; കിണറ്റിൽ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തി"
english_title: "Dead-body "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/200451/dead-body"
published_at: "2024-04-22T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66267a72efd02_n602463752171379734217000309d4662f42e56c131f5a14bf37fe6d200ff9d5d670d2ae3ab7bb00246ab65.jpg"
keywords: []
---

# പൊലീസിനെകണ്ട് ചിതറിയോടി; കിണറ്റിൽ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തി

> **Lead Summary:** **കോട്ടയം: **പൊലീസിനെകണ്ട് ചിതറിയോടിയ സംഘത്തിലെ യുവാവിന്റ മൃതദേഹം ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റില്‍ കണ്ടെത്തി. അതിരമ്ബുഴ നാല്‍പ്പാത്തിമല തടത്തില്‍ സുരേന്ദ്രന്‍-ഷീബാ ദമ്ബതികളുടെ മകന്‍ ആകാശ് സുരേന്ദ്രന്റ മൃതദേഹമാണ് എം ജി യൂണിവേഴ്സിറ്റിക്ക് സമീപമുള്ള കിണറ്റില്‍ കണ്ടെത്തിയത്. 

## Article Content

**കോട്ടയം: **പൊലീസിനെകണ്ട് ചിതറിയോടിയ സംഘത്തിലെ യുവാവിന്റ മൃതദേഹം ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റില്‍ കണ്ടെത്തി. അതിരമ്ബുഴ നാല്‍പ്പാത്തിമല തടത്തില്‍ സുരേന്ദ്രന്‍-ഷീബാ ദമ്ബതികളുടെ മകന്‍ ആകാശ് സുരേന്ദ്രന്റ മൃതദേഹമാണ് എം ജി യൂണിവേഴ്സിറ്റിക്ക് സമീപമുള്ള കിണറ്റില്‍ കണ്ടെത്തിയത്. 

ഞായറാഴ്ച രാത്രി 10 മണിയോടെ ആകാശും സുഹൃത്തുക്കളും പുരയിടത്തില്‍ ഇരിക്കുന്ന സമയത്ത് രാവിലെ നടന്ന അടിപിടി കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിയ പൊലീസ് രാത്രി വീണ്ടും വന്നു. പൊലീസിനെ കണ്ടയുടന്‍ ആകാശും സുഹൃത്തുകളും നാല് പാടും ചിതറിയോടി. ഓടുന്നതിനിടെ കിണറില്‍ വീഴുകയായിരുന്നു.

ആകാശിനെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ കിണറ്റില്‍ നിന്നും മൃതദേഹം കണ്ടെത്തുന്നത്. അമല്‍, അശ്വിന്‍ എന്നിവര്‍ സഹോദരങ്ങളാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/200451/dead-body)