---
title: "ജില്ലാ വഡോ റ്യൂ കരാത്തെ സ്കൂൾ ചാമ്പ്യൻഷിപ്പ് എടൂരിൽ"
english_title: "Karatte "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/200461/karatte"
published_at: "2024-04-22T21:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66268bda8ba83_Screenshot_20240422-213809.png"
keywords: []
---

# ജില്ലാ വഡോ റ്യൂ കരാത്തെ സ്കൂൾ ചാമ്പ്യൻഷിപ്പ് എടൂരിൽ

> **Lead Summary:** **ഇരിട്ടി: **ജില്ലാ വഡോ റ്യൂ കരാത്തെ സ്കൂൾ ചാമ്പ്യൻഷിപ്പ് 23,24 തിയ്യതികളിൽ എടൂർ സെൻ്റ് മേരിസ് മെൻസാ ക്രിസ്റ്റി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 23 ന് രാവിലെ 9.30 ന് ഫാ. തോമസ് വടക്കേമുറി ഉദ്ഘാടനം ചെയ്യും. വഡോറ്യൂകരാത്തെ നാഷണൽ ചീഫ് എം.എ. ജോഷി അധ്യക്ഷത വഹിക്കും.

## Article Content

**ഇരിട്ടി: **ജില്ലാ വഡോ റ്യൂ കരാത്തെ സ്കൂൾ ചാമ്പ്യൻഷിപ്പ് 23,24 തിയ്യതികളിൽ എടൂർ സെൻ്റ് മേരിസ് മെൻസാ ക്രിസ്റ്റി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 23 ന് രാവിലെ 9.30 ന് ഫാ. തോമസ് വടക്കേമുറി ഉദ്ഘാടനം ചെയ്യും. വഡോറ്യൂകരാത്തെ നാഷണൽ ചീഫ് എം.എ. ജോഷി അധ്യക്ഷത വഹിക്കും.

24 ന് വൈകുന്നേരം 4 ന് നടക്കുന്ന സമാപന സമ്മേളനം ഫാ. അമൽ മുഞ്ഞനാട് ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 10 സ്കൂളുകളിൽ നിന്നുള്ള ടീമുകൾ മൽസരത്തിൽ പങ്കെടുക്കും. വാർത്ത സമ്മേളനത്തിൽ ശ്രാവൺ അനുപ് , ജസ്റ്റിൻ ജോസഫ്, ജിയോ സന്തോഷ്, അഭിജിത്ത് ഷൈജു, ജോസ് തോമസ്, ഗംഗാധരൻമാവില തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/200461/karatte)