---
title: "വാർത്ത ഫലം കണ്ടു:  കർണാടക വനം വകുപ്പ് അടച്ച കൂട്ടുപുഴ സ്നേഹ ഭവനിലേക്കുള്ള വഴി വീണ്ടും തുറന്നു കൊടുത്തു"
english_title: "Koottupuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/200483/koottupuzha"
published_at: "2024-04-23T05:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6626f91be7e3b_IMG-20240423-WA0001.jpg"
keywords: []
---

# വാർത്ത ഫലം കണ്ടു:  കർണാടക വനം വകുപ്പ് അടച്ച കൂട്ടുപുഴ സ്നേഹ ഭവനിലേക്കുള്ള വഴി വീണ്ടും തുറന്നു കൊടുത്തു

> **Lead Summary:** **കൂട്ടുപുഴ**: കർണാടകയിലൂടെയുള്ള കൂട്ടുപുഴ പഴയപാലം റോഡ് കഴിഞ്ഞയാഴ്ചയാണ് യാതൊരു മുന്നറിയിപ്പും ഇല്ലാതെ അടച്ചത്. പഴയ പാലത്തിലൂടെയുള്ള ഗതാഗതം കേരള പോലീസ് നേരത്തെ തടഞ്ഞിരുന്നു. രണ്ട് വഴികളും അടഞ്ഞതോടെ രോഗികളായ നൂറോളം അന്തേവാസികൾ അടങ്ങുന്ന സ്നേഹ ഭവനിലേക്ക് സഹായവുമായി എത്തുന്നവർക്ക് പോലും കടന്നു ചെല്ലാൻ കഴിയാത്ത സാഹചര്യം ആയിരുന്നു.

## Article Content

**കൂട്ടുപുഴ**: കർണാടകയിലൂടെയുള്ള കൂട്ടുപുഴ പഴയപാലം റോഡ് കഴിഞ്ഞയാഴ്ചയാണ് യാതൊരു മുന്നറിയിപ്പും ഇല്ലാതെ അടച്ചത്. പഴയ പാലത്തിലൂടെയുള്ള ഗതാഗതം കേരള പോലീസ് നേരത്തെ തടഞ്ഞിരുന്നു. രണ്ട് വഴികളും അടഞ്ഞതോടെ രോഗികളായ നൂറോളം അന്തേവാസികൾ അടങ്ങുന്ന സ്നേഹ ഭവനിലേക്ക് സഹായവുമായി എത്തുന്നവർക്ക് പോലും കടന്നു ചെല്ലാൻ കഴിയാത്ത സാഹചര്യം ആയിരുന്നു.

റോഡ് തുറന്നു നൽകിയില്ലെങ്കിൽ ജനകീയ പ്രക്ഷോഭം ഉൾപ്പെടെയുള്ള സമര പരിപാടികൾ ആരംഭിക്കുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പും നൽകിയിരുന്നു. കഴിഞ്ഞദിവസം വനംവകുപ്പ് ബാരിക്കേട്എടുത്തുമാറ്റി മാറ്റി റോഡ് വീണ്ടും തുറന്ന് കൊടുത്തിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/200483/koottupuzha)