---
title: "കൊട്ടിയൂർ വൈശാഖ മഹോത്സവം:  കൊട്ടിയൂർ ഇക്കരെ ക്ഷേത്രം ഓഫീസിൽ അവലോകന യോഗം ചേർന്നു"
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/200484/kottiyoor"
published_at: "2024-04-23T05:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6626fa2b06722_Screenshot_20240423-053025_WhatsAppBusiness.jpg"
keywords: []
---

# കൊട്ടിയൂർ വൈശാഖ മഹോത്സവം:  കൊട്ടിയൂർ ഇക്കരെ ക്ഷേത്രം ഓഫീസിൽ അവലോകന യോഗം ചേർന്നു

> **Lead Summary:** **കൊട്ടിയൂർ** :കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് മുന്നോടിയായി കൊട്ടിയൂർ ഇക്കരെ ക്ഷേത്രം ഓഫീസിൽ അവലോകന യോഗം ചേർന്നു. മലബാർ ദേവസ്വം കമ്മീഷണർ ഇൻ ചാർജ് സി ബീനയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.

## Article Content

**കൊട്ടിയൂർ** :കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് മുന്നോടിയായി കൊട്ടിയൂർ ഇക്കരെ ക്ഷേത്രം ഓഫീസിൽ അവലോകന യോഗം ചേർന്നു. മലബാർ ദേവസ്വം കമ്മീഷണർ ഇൻ ചാർജ് സി ബീനയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.

അക്കരെ ക്ഷേത്രത്തിനു സമീപം പുതിയ പാർക്കിങ്ങിനായി കണ്ടെത്തിയ സ്ഥലവും ക്ഷേത്ര പരിസരവും യോഗത്തിനുശേഷം സന്ദർശിച്ചു. വൈശാഖ മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങൾ സംബന്ധിച്ചുള്ള അന്തിമ തീരുമാനം മലബാർ ദേവസ്വം ബോർഡ് ചെയർമാന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മാത്രമേ തീരുമാനിക്കുകയുള്ളൂ എന്ന് മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ഇൻ ചാർജ് സി.ബീന പറഞ്ഞു.

യോഗത്തിൽ തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണർ എൻ ഷാജി, മലബാർ ദേവസ്വം എൻജിനീയർ കെ കൃഷ്ണൻ, സുധന്യ ടി എസ്, ഹരിപ്രസാദ് വി എസ്, രാഹുൽ പി, തുടങ്ങി കൊട്ടിയൂർ ദേവസ്വം ഭാരവാഹികളും എൻഎസ്എസ് കരയോഗം ഭാരവാഹികളും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/200484/kottiyoor)