---
title: "വിസ്മയയുടെ ആത്മഹത്യയില്‍ ഇന്ന് വിചാരണ ആരംഭിക്കും"
english_title: "Vismaya case trial will start today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20049/vismaya-case-trial-will-start-today"
published_at: "2022-01-10T08:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dba6c54aa29_images - 2022-01-10T085340.808.jpeg"
keywords: []
---

# വിസ്മയയുടെ ആത്മഹത്യയില്‍ ഇന്ന് വിചാരണ ആരംഭിക്കും

> **Lead Summary:** കൊല്ലം നിലമേലിലെ വിസ്മയയുടെ ആത്മഹത്യയില്‍ ഇന്ന് വിചാരണ ആരംഭിക്കും. കൊല്ലം ജില്ലാ ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

## Article Content

കൊല്ലം നിലമേലിലെ വിസ്മയയുടെ ആത്മഹത്യയില്‍ ഇന്ന് വിചാരണ ആരംഭിക്കും. കൊല്ലം ജില്ലാ ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

ഭര്‍ത്താവ് കിരണ്‍കുമാറിന്റെ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്തെന്നാണ് പ്രോസിക്യൂഷന്‍ വാദം. ദൃക്സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രിയ തെളിവുകളാണ് നിര്‍ണായകം.

507 പേജുള്ള കുറ്റപത്രം അന്വേഷണ ഉദ്യോഗസ്ഥന്‍ പി. രാജ്കുമാര്‍ കഴിഞ്ഞ സെപ്റ്റംബര്‍ 15 നാണ് ശാസ്താംകോട്ട മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. ആത്മഹത്യ പ്രേരണയടക്കം ഒന്‍പത് വകുപ്പുകളാണ് കിരണ്‍കുമാറിനെതിരെ ചുമത്തിയത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 21 നാണ് ശാസ്താംകോട്ട പോരുവഴിയിലെ ഭര്‍തൃഗൃഹത്തില്‍ വിസ്മയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ അറസ്റ്റിലായ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍കുമാര്‍ ഇപ്പോഴും ജയിലിലാണ്.

വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് കുറ്റപത്രം പറയുന്നത്. ആത്മഹത്യ പ്രേരണയടക്കം 9 വകുപ്പുകള്‍ ചുമത്തിയാണ് കുറ്റുപത്രം നല്‍കിയിരിക്കുന്നത്. വിസ്മയയുടേത് ആത്മഹത്യ തന്നെയെന്ന് ബോധ്യപ്പെട്ടതായി കൊല്ലം റൂറല്‍ എസ് പി കെ ബി രവി നേരത്തെ പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20049/vismaya-case-trial-will-start-today)