#kannur l കെ സുധാകരന്റെ മുൻ പി എ ബിജെപിയിൽ ചേർന്നു

#kannur l കെ സുധാകരന്റെ മുൻ പി എ ബിജെപിയിൽ ചേർന്നു
Apr 23, 2024 02:17 PM | By veena vg

കണ്ണൂർ: കണ്ണൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരന്റെ പി എ വി കെ  മനോജ്   കുമാർ ബിജെപിയിൽ ചേർന്നു. 2004 മുതൽ 2009 വരെ കെ സുധാകരൻ എംപി ആയിരുന്ന സമയത്ത് മനോജ് കുമാർ ആയിരുന്നു പി.എ. സുധാകരന്റെ വികസനവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചാണ് ബിജെപിയിൽ ചേർന്നതെന്ന് മനോജ് കുമാർ പറഞ്ഞു.

കണ്ണൂരിന്റെ വികസനത്തിനായി എംപി എന്ന നിലയിൽ സുധാകരൻ ഒന്നും ചെയ്തില്ല. യുപിഎ ഭരിക്കുന്ന സമയത്ത് പോലും സുധാകരൻ ചെറുവിരൽ അനക്കിയില്ലെന്നും മനോജ് കുമാർ പറഞ്ഞു. നരേന്ദ്രമോഡി സർക്കാർ മുന്നോട്ടുപോകുന്നത് വികസനത്തിൽ ഊന്നി കൊണ്ടാണ്. അതുകൊണ്ടുതന്നെ കണ്ണൂരിൽ നിന്നും എൻഡിഎ സ്ഥാനാർത്ഥി വിജയിക്കേണ്ടത് അത്യാവശ്യമാണെന്നും മനോജ് കുമാർ പറഞ്ഞു.

കണ്ണൂർ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി സി രഘുനാഥ് മനോജ് കുമാറിനെ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് കെ ശ്രീകാന്ത്, മേഖലാ ജനറൽ സെക്രട്ടറി കെ കെ വിനോദ് കുമാർ,ജില്ലാ ജനറൽ സെക്രട്ടറി ബിജു ഏളക്കുഴി തുടങ്ങിയവർ സന്നിഹിതരായി.

Kannur

Next TV

Related Stories
രാഹുൽ ഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഭീരു: കെ.സുരേന്ദ്രൻ

May 3, 2024 10:52 PM

രാഹുൽ ഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഭീരു: കെ.സുരേന്ദ്രൻ

രാഹുൽ ഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഭീരു:...

Read More >>
പായം പഞ്ചായത്തിൽ ശുചിത്വ ഹർത്താൽ മെയ് 11 ന്

May 3, 2024 10:45 PM

പായം പഞ്ചായത്തിൽ ശുചിത്വ ഹർത്താൽ മെയ് 11 ന്

പായം പഞ്ചായത്തിൽ ശുചിത്വ ഹർത്താൽ മെയ് 11...

Read More >>
കേരള തീരത്തെ റെഡ് അലർട്ട്: മുൻകരുതൽ സ്വീകരിക്കാൻ പൊലീസ് മേധാവിയുടെ നിർദ്ദേശം

May 3, 2024 09:35 PM

കേരള തീരത്തെ റെഡ് അലർട്ട്: മുൻകരുതൽ സ്വീകരിക്കാൻ പൊലീസ് മേധാവിയുടെ നിർദ്ദേശം

കേരള തീരത്തെ റെഡ് അലർട്ട്: മുൻകരുതൽ സ്വീകരിക്കാൻ പൊലീസ് മേധാവിയുടെ...

Read More >>
ഉഷ്ണ തരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

May 3, 2024 08:19 PM

ഉഷ്ണ തരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

ഉഷ്ണ തരംഗം: റേഷന്‍ കട സമയത്തില്‍...

Read More >>
വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ മാർഗ നിർദേശങ്ങളുമായി കെഎസ്ഇബി

May 3, 2024 08:07 PM

വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ മാർഗ നിർദേശങ്ങളുമായി കെഎസ്ഇബി

വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ മാർഗ നിർദേശങ്ങളുമായി...

Read More >>
കൽപ്പറ്റ വെള്ളാരം കുന്നിൽ വാഹനാപകടം

May 3, 2024 07:38 PM

കൽപ്പറ്റ വെള്ളാരം കുന്നിൽ വാഹനാപകടം

കൽപ്പറ്റ വെള്ളാരം കുന്നിൽ...

Read More >>
Top Stories