---
title: "#thaliparamba l ലോക സഭതെരഞ്ഞെടുപ്പ്; സമ്മതിദായർക്കുള്ള ബോധവൽക്കരണ പരിപാടിയും ഫ്ലാഷ് മോബും  സംഘടിപ്പിച്ചു"
english_title: "Thaliparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/200630/Thaliparamba "
published_at: "2024-04-23T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6627887e5e8bd_IMG-20240423-WA0116(1).jpg"
keywords: []
---

# #thaliparamba l ലോക സഭതെരഞ്ഞെടുപ്പ്; സമ്മതിദായർക്കുള്ള ബോധവൽക്കരണ പരിപാടിയും ഫ്ലാഷ് മോബും  സംഘടിപ്പിച്ചു

> **Lead Summary:**  **തളിപ്പറമ്പ**: പതിനെട്ടാം ലോകസഭ തെരഞ്ഞെടുപ്പിന്റെ വോട്ടവകാശം കൃത്യമായി വിനിയോഗിക്കുന്നതിനായി സമ്മതിദായർക്കുള്ള ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിൻ്റെയും മൂത്തേടത്ത് ഹയർസെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ തളിപ്പറമ്പ് ബസ്സ്സ്റ്റാന്റിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.

## Article Content

 **തളിപ്പറമ്പ**: പതിനെട്ടാം ലോകസഭ തെരഞ്ഞെടുപ്പിന്റെ വോട്ടവകാശം കൃത്യമായി വിനിയോഗിക്കുന്നതിനായി സമ്മതിദായർക്കുള്ള ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിൻ്റെയും മൂത്തേടത്ത് ഹയർസെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ തളിപ്പറമ്പ് ബസ്സ്സ്റ്റാന്റിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.

കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ പങ്കാളിത്തം, എന്റെ വോട്ട് എന്റെ അവകാശം,' ഞാൻ ഉറപ്പായും വോട്ട് ചെയ്യും' എന്നീ സന്ദേശം ജനങ്ങളിലെത്തിക്കുകയായിരുന്നു പരിപാടിയുടെ ഉദ്ദേശം. മൂത്തേടത്ത് ഹയർ സെക്കന്ററിസ്കൂൾ പ്രിൻസിപ്പാൾ എ ദേവിക പരിപാടി ഉദ് ഘാടനം ചെയ്തു.

തളിപ്പറമ്പ് നിയോജക മണ്ഡലം സ്വീപ് നോഡൽ ഓഫീസർ കെ പി ഗിരീഷ് കുമാർ, എൻ  എസ് എസ് പ്രോഗ്രാം ഓഫീസർ എ കെ ഉഷ ടീച്ചർ , സ്വീപ് അംഗങ്ങളായ ടി വി ശ്രീകാന്ത്, കെ സുശീലൻ എന്നിവർ സംസാരിച്ചു. പരിപാടിക്ക് എൻ എസ്‌ എസ് ലീഡർമാരായ സി  തരുൺകുമാർ ,പി വി നീഹാര,എം പൃഥ്യൂരാജ് എന്നിവർ നേതൃത്വം നല്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/200630/Thaliparamba )