---
title: "#kannur l റോഡ്‌ ഷോ നടന്നു "
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/200644/kannur"
published_at: "2024-04-23T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662792e18062a_IMG-20240423-WA0119.jpg"
keywords: []
---

# #kannur l റോഡ്‌ ഷോ നടന്നു 

> **Lead Summary:**  **കണ്ണൂർ**: കണ്ണൂർ ലോക്‌സഭാ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി എം വി ജയരാജന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ അവസാനഘട്ട പര്യടനത്തിന്റെ ഭാഗമായി റോഡ്‌ ഷോ നടന്നു. തളിപ്പറമ്പ് കാക്കാത്തോട്‌ ബസ്‌ സ്‌റ്റാൻഡിൽ സിപിഐ എം കേന്ദ്ര സെക്രട്ടറിയേ റ്റംഗവും കിസാൻ സഭ ജനറൽ സെക്രട്ടറിയുമായ വിജൂ കൃഷ്‌ണൻ റോഡ്‌ ഷോ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. 

## Article Content

 **കണ്ണൂർ**: കണ്ണൂർ ലോക്‌സഭാ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി എം വി ജയരാജന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ അവസാനഘട്ട പര്യടനത്തിന്റെ ഭാഗമായി റോഡ്‌ ഷോ നടന്നു. തളിപ്പറമ്പ് കാക്കാത്തോട്‌ ബസ്‌ സ്‌റ്റാൻഡിൽ സിപിഐ എം കേന്ദ്ര സെക്രട്ടറിയേ റ്റംഗവും കിസാൻ സഭ ജനറൽ സെക്രട്ടറിയുമായ വിജൂ കൃഷ്‌ണൻ റോഡ്‌ ഷോ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. 

നൂറുകണക്കിന്‌ ഇരുചക്രവാഹനങ്ങളുടെ അകടമ്പടിയോടെയാണ്‌ പ്രചരണം നടത്തുന്നത്‌. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി, ജില്ലാ ആക്ടിങ്‌ സെക്രട്ടറി ടി വി രാജേഷ്‌, എൽഡിഎഫ്‌ നേതാക്കളായ എൻ ചന്ദ്രൻ, ടി കെ ഗോവിന്ദൻ, പി കെ ശ്യാമള, പി മുകുന്ദൻ, സി പി സന്തോഷ്‌ കുമാർ, കെ വി ഗോപിനാഥ്‌, പി കെ മുജീബ്‌ റഹ്‌മാൻ, ജോയി കൊന്നക്കൽ, അഡ്വ. പി എൻ മധുസൂദനൻ, കെ ചന്ദ്രൻ,  രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. റോഡ്‌ ഷോ ഏഴ്‌നിയമസഭ മണ്ഡലങ്ങളിലും പര്യടനം നടത്തി രാത്രി വൻകുളത്ത്‌വയലിൽ സമാപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/200644/kannur)