---
title: "#kalpatta l കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൽപ്പറ്റ യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു"
english_title: "Kalpatta "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/200656/kalpatta"
published_at: "2024-04-23T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6627a2e66857e_IMG-20240423-WA0151.jpg"
keywords: []
---

# #kalpatta l കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൽപ്പറ്റ യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു

> **Lead Summary:** **കല്പറ്റ**: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൽപ്പറ്റ യൂണിറ്റ് വൈ വാർഷിക ജനറൽ ബോഡി യോഗത്തിൽ 2024- 2026 വർഷത്തേക്ക് പ്രസിഡണ്ടായി ഇ. ഹൈദ്യുവിനെയും ജനറൽ സെക്രട്ടറി ആയി രഞ്ജിത്ത് മുണ്ടേരിയെയും തിരഞ്ഞെടുത്തു. 

## Article Content

**കല്പറ്റ**: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൽപ്പറ്റ യൂണിറ്റ് വൈ വാർഷിക ജനറൽ ബോഡി യോഗത്തിൽ 2024- 2026 വർഷത്തേക്ക് പ്രസിഡണ്ടായി ഇ. ഹൈദ്യുവിനെയും ജനറൽ സെക്രട്ടറി ആയി രഞ്ജിത്ത് മുണ്ടേരിയെയും തിരഞ്ഞെടുത്തു. 

വയനാട്ടിൽ നിരന്തരമായി വ്യാപാര സ്ഥാപനങ്ങൾ പൂട്ടിക്കൊണ്ടിരിക്കുകയാണ്. കാരണങ്ങൾ പലതാണ്. പലവ്യഞ്ജനം, ഫർണിച്ചർ, സ്റ്റേഷനറി തുടങ്ങി എല്ലാ മേഖലയിലും ചെറുകിട വ്യാപാരികൾ തകർച്ചയെ നേരിട്ടുകൊണ്ടിരിക്കുകയാണ്.

 ബഹുരാഷ്ട്ര ഭീകരന്മാരുടെ വരവും സ്വദേശി ഗ്രൂപ്പുകളും അടക്കിവാഴുന്ന കാലത്ത് ഗജന നാവിലേക്ക് നികുതിയിനത്തിൽ കോടിക്കണക്കിന് രൂപ മുതൽക്കൂട്ടുന്ന വ്യാപാരികളെ കണ്ടില്ലെന്നു നടിക്കുന്ന ,എല്ലാ നികുതിയും അടിച്ചേൽപ്പിച്ച് സ്വയംതൊഴിൽ മേഖലയെ നശിപ്പിക്കുന്ന സർക്കാർ വ്യാപാരികളുടെ രക്ഷക്കായി വ്യാപാര ക്ഷേമനിധി പോലുള്ളവ ഉൾപ്പെടുത്തി ഒരു വ്യാപാരി വകുപ്പ് തന്നെ രൂപീകരിക്കണമെന്ന് പ്രമേയത്തിലൂടെ ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/200656/kalpatta)