---
title: "തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ എംഡിഎംഎ വേട്ട; രണ്ട് യുവക്കാൾ പിടിയിൽ"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/200678/arrested"
published_at: "2024-04-23T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6627c271bc1d2_IMG-20240423-WA0003.jpg"
keywords: []
---

# തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ എംഡിഎംഎ വേട്ട; രണ്ട് യുവക്കാൾ പിടിയിൽ

> **Lead Summary:** **തോൽപ്പെട്ടി: **തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ 100. 222 ഗ്രാം എം.ഡി.എം എ.യുമായി കർണാടക സ്വദേശികളായ രണ്ട് യുവാക്കളെ മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസ് ടീമും എക്സൈസ് ചെക്ക് പോസ്റ്റ് ടീമും ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിൽ അറസ്റ്റ് ചെയ്തു.

## Article Content

**തോൽപ്പെട്ടി: **തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ 100. 222 ഗ്രാം എം.ഡി.എം എ.യുമായി കർണാടക സ്വദേശികളായ രണ്ട് യുവാക്കളെ മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസ് ടീമും എക്സൈസ് ചെക്ക് പോസ്റ്റ് ടീമും ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിൽ അറസ്റ്റ് ചെയ്തു.

ഉമ്മർ ഫാറൂഖ്, സിദ്ധിഖ് എ.എച്ച് എന്നിവരെയാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രജിത് എ യുടെ സംഘത്തിൽപ്പെട്ട ടീം അറസ്റ്റ് ചെയ്തത്. പ്രതികൾ ബാംഗ്ലൂരിൽ നിന്ന് ഒന്നര ലക്ഷം രൂപയ്ക്ക് വാങ്ങിച്ച എംഡിഎംഎ മലപ്പുറത്ത് എത്തിച്ചു നൽകുകയായിരുന്നു ലക്ഷ്യം. ഒരു ഗ്രാമിന് 4000 രൂപയ്ക്ക് വില്പന നടത്താൻ വേണ്ടിയാണ് ഈ എംഡിഎംഎ കടത്തി കൊണ്ടുവന്നത്.

പ്രതികൾ എംഡിഎംഎ കടത്താൻ ഉപയോഗിച്ച കെ എൽ KL 10 AQ 110 സ്വിഫ്റ്റ് ഡിസയർ കാർ എക്സൈസ് കസ്റ്റഡിയിൽ എടുത്തു. ഈ കേസിലെ കൂടുതൽ പ്രതികൾക്കായി വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ടീം അന്വേഷണം ആരംഭിച്ചു.

ഇലക്ഷൻ സ്വകാഡിലെ ഓഫീസറായ ജൂനിയർ സൂപ്രണ്ട് ഷാജി. ജി.കെ.എക്സൈസ് പാർട്ടിയിൽ ഓഫീസർ എം. ബി.ഹരിദാസ് ,ജോണി. കെ. ജിനോഷ് . പി .ആർ സിവിൽ എക്സൈസ് ഓഫീസർമാരായ ഓഫീസർമാരായ അരുൺ കൃഷ്ണൻ, ധന്വന്ത് കെ.ആർ.) അജയ് കെ. എ. , എക്സൈസ് ഡ്രൈവർ ഷിംജിത്ത്. പി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/200678/arrested)