---
title: "ഡല്‍ഹി ലഫ്. ഗവർണർ നാളെ കൊച്ചിയിൽ; ക്രൈസ്തവ സഭാധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തും"
english_title: "Governor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/200689/governor"
published_at: "2024-04-23T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6627cbdf05c12_n6027573101713884009140794a21bd8a51b28d90d086cacd5b3637fa9f364b7bba5a36d345f36bc56597df.jpg"
keywords: []
---

# ഡല്‍ഹി ലഫ്. ഗവർണർ നാളെ കൊച്ചിയിൽ; ക്രൈസ്തവ സഭാധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തും

> **Lead Summary:** **കൊച്ചി: **കേരളത്തില്‍ ലോകസഭ തെര‍ഞ്ഞെടുപ്പ് അടുത്തിരിക്കെ ഡല്‍ഹി ലഫ്. ഗവർണർ വിനയ്‌കുമാർ സക്സേന നാളെ കൊച്ചിയില്‍ എത്തി ക്രൈസ്തവ സഭാധ്യക്ഷന്മരുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് രാത്രി 11 മണിക്ക് ഡല്‍ഹിയില്‍ നിന്നുള്ള വിമാനത്തില്‍ കൊച്ചിയില്‍ എത്തിച്ചേരുമെന്നാണ് അറിയിച്ചിരിക്കുന്നത്. 

## Article Content

**കൊച്ചി: **കേരളത്തില്‍ ലോകസഭ തെര‍ഞ്ഞെടുപ്പ് അടുത്തിരിക്കെ ഡല്‍ഹി ലഫ്. ഗവർണർ വിനയ്‌കുമാർ സക്സേന നാളെ കൊച്ചിയില്‍ എത്തി ക്രൈസ്തവ സഭാധ്യക്ഷന്മരുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് രാത്രി 11 മണിക്ക് ഡല്‍ഹിയില്‍ നിന്നുള്ള വിമാനത്തില്‍ കൊച്ചിയില്‍ എത്തിച്ചേരുമെന്നാണ് അറിയിച്ചിരിക്കുന്നത്. 

സിറോ മലബാർ സഭാധ്യക്ഷൻ കർദിനാള്‍ മാർ റാഫേല്‍ തട്ടിലുമായി നാളെ കൊച്ചിയില്‍ വെച്ച്‌ ആദ്യ കൂടിക്കാഴ്ച നടത്തും. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷൻ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയുമായും അദ്ദേഹം നാളെ കൂടിക്കാഴ്ച നടത്തും. 

ബിലിവേഴ്സ് ചർച്ചിന്റെ പരിപാടിയിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്. വ്യാഴാഴ്ച തിരുവനന്തപുരത്ത് വെച്ച്‌ ആർച്ച്‌ ബിഷപ്പ് തോമസ് ജെ നെറ്റോയുമായും കൂടിക്കാഴ്ച നടത്തും. എന്നാല്‍ യാക്കോബായ സഭയുമായി കൂടിക്കാഴ്ചയ്ക്ക് നിലവില്‍ അദ്ദേഹം സമയം ചോദിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/200689/governor)