---
title: "വീട് വാങ്ങാനെത്തി, അകത്ത് കയറിയപ്പോൾ കണ്ടത് അജ്ഞാതന്റെ മൃതദേഹം"
english_title: "Dead-body "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/200712/dead-body"
published_at: "2024-04-23T22:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6627e417d1ddc_n60277946617138900388017b7d4c39fe0c755219b9929dbf063ea661e110853404d998abf9474e24807ec9.jpg"
keywords: []
---

# വീട് വാങ്ങാനെത്തി, അകത്ത് കയറിയപ്പോൾ കണ്ടത് അജ്ഞാതന്റെ മൃതദേഹം

> **Lead Summary:** **കോഴിക്കോട്: **താമരശ്ശേരി ആനപ്പാറപോയില്‍ നിർമാണത്തിലിരുന്ന വീട്ടില്‍ അജ്ഞാതൻ തൂങ്ങി മരിച്ച നിലയില്‍. വീടിന്റെ ജനലിന്റെ കമ്ബിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ആനപ്പാറപോയില്‍ അനീഷ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വീടാണിത്. നാല് വർഷത്തോളമായി പണി പൂർത്തിയാകാതെ കിടക്കുകയായിരുന്നു.

## Article Content

**കോഴിക്കോട്: **താമരശ്ശേരി ആനപ്പാറപോയില്‍ നിർമാണത്തിലിരുന്ന വീട്ടില്‍ അജ്ഞാതൻ തൂങ്ങി മരിച്ച നിലയില്‍. വീടിന്റെ ജനലിന്റെ കമ്ബിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ആനപ്പാറപോയില്‍ അനീഷ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വീടാണിത്. നാല് വർഷത്തോളമായി പണി പൂർത്തിയാകാതെ കിടക്കുകയായിരുന്നു.

വീടും സ്ഥലവും വില്‍ക്കാനിട്ടിരിക്കുകയായിരുന്നു. വീടു വാങ്ങുന്നതിന് നോക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്. ഉടൻ പൊലീസില്‍ വിവരമറിച്ചു. പൊലീസെത്തി തുടർനടപടി ആരംഭിച്ചു. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. ജീർണിച്ച നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/200712/dead-body)