---
title: "കെ.കെ. ശൈലജയ്ക്കും എം.വി. ഗോവിന്ദനുമെതിരെ ഷാഫി പറമ്പിൽ ഡിജിപിക്ക്‌ പരാതി നൽകി"
english_title: "Complaint "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/200713/complaint"
published_at: "2024-04-23T22:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6627e5503aeac_n602783438171389043799712eb089041013f92deca59991f096cd8ca8ed6dfe201047c19818b9b7a317c99.jpg"
keywords: []
---

# കെ.കെ. ശൈലജയ്ക്കും എം.വി. ഗോവിന്ദനുമെതിരെ ഷാഫി പറമ്പിൽ ഡിജിപിക്ക്‌ പരാതി നൽകി

> **Lead Summary:** **കോഴിക്കോട്: **വ്യാജ വിഡിയോയുടെ പേരില്‍ തനിക്കെതിരെ കെ.കെ.ശൈലജയും എം.വി.ഗോവിന്ദനും തെറ്റായ പ്രചാരണം നടത്തുകയാണെന്ന് ആരോപിച്ച്‌ വടകര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്ബില്‍ ഡിജിപിക്ക് പരാതി നല്‍കി. 

## Article Content

**കോഴിക്കോട്: **വ്യാജ വിഡിയോയുടെ പേരില്‍ തനിക്കെതിരെ കെ.കെ.ശൈലജയും എം.വി.ഗോവിന്ദനും തെറ്റായ പ്രചാരണം നടത്തുകയാണെന്ന് ആരോപിച്ച്‌ വടകര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്ബില്‍ ഡിജിപിക്ക് പരാതി നല്‍കി. 

ഷാഫി പറമ്ബിലിനെതിരെ സൈബർ ആക്രമണം നടത്തിയ സിപിഎം പ്രാദേശിക നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായ പി.കെ.അജീഷ് ഉള്‍പ്പടെയുള്ളവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.

എതിര്‍ സ്ഥാനാര്‍ഥിക്കെതിരെയുള്ള വ്യാജ പ്രചാരണം തെരഞ്ഞെടുപ്പ് മാതൃക പെരുമാറ്റചട്ടത്തിന്‍റെ ലംഘനം മാത്രമല്ലെന്നും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമുള്ള കുറ്റകൃത്യമാണെന്നുമാണ് ഷാഫിയുടെ പരാതി.

കെ.കെ. ശൈലജയ്ക്കെതിരെ സൈബർ ആക്രമണം നടത്തിയെന്ന കേസില്‍ അഞ്ചോളം പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/200713/complaint)