---
title: "മട്ടന്നൂരിൽ കാറിൽ കടത്തുകയായിരുന്ന പുകയില ഉൽപന്നങ്ങൾ പിടികൂടി"
english_title: "Tobacco products seized mattanoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20073/tobacco-products-seized-mattanoor"
published_at: "2022-01-10T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dbce9a8148c_Picsart_22-01-10_11-42-34-383.jpg"
keywords: []
---

# മട്ടന്നൂരിൽ കാറിൽ കടത്തുകയായിരുന്ന പുകയില ഉൽപന്നങ്ങൾ പിടികൂടി

> **Lead Summary:** മട്ടന്നൂർ: എക്സൈസ് ഇൻസ്പെക്ടർ സി.സി. ആനന്ദകുമാറും സംഘവും മണ്ണൂർ - നായ്ക്കാലി പാലത്തിന് സമീപം വെച്ച് വാഹന പരിശോധന നടത്തുമ്പോഴാണ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.

## Article Content

മട്ടന്നൂർ: എക്സൈസ് ഇൻസ്പെക്ടർ സി.സി. ആനന്ദകുമാറും സംഘവും മണ്ണൂർ - നായ്ക്കാലി പാലത്തിന് സമീപം വെച്ച് വാഹന പരിശോധന നടത്തുമ്പോഴാണ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.

കാറിൽ കടത്തുകയായിരുന്ന 117 കി.ഗ്രാം പുകയില ഉൽപന്നങ്ങളായ ഹാൻസ് കൂൾ ലീപ് എന്നിവയാണ് പിടികൂടിയത് . കീച്ചേരി സ്വദേശിയായ മുനീറിനെ കസ്റ്റഡിയിൽ എടുത്തു.ഇയാളുടെ പേരിൽ കോട് പ നിയമപ്രകാരം കേസ്സെടുത്തു. മട്ടന്നൂർ ടൗൺ ഭാഗത്തുള്ള കടകളിൽ പുകയില ഉൽപന്നങ്ങൾ എത്തിച്ചു വിതരണം ചെയ്യുന്ന പ്രധാന കണ്ണിയെയാണ് പിടികൂടിയത്.

പരിശോധനയിൽ അസി.എക്സൈസ് ഇൻസ്പെക്ടർ അനു ബാബു, പ്രവന്റീവ് ഓഫീസർ കെ.ആനന്ദ കൃഷ്ണൻ ഷാജി.കെ.കെ. പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സി ഇ ഒ മാരായ എം.പി. ഹാരിസ് പി.പി. സുഹൈൽ കെ.സുനീഷ് വി.എൻ. സതീഷ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20073/tobacco-products-seized-mattanoor)