---
title: "വയനാട് കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകൾ എത്തി"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/200803/wayanad"
published_at: "2024-04-24T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66289dbb3bc12_images_(73).jpeg"
keywords: []
---

# വയനാട് കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകൾ എത്തി

> **Lead Summary:** **മക്കിമല** :വയനാട് കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകൾ എത്തി. ഇന്ന് രാവിലെയാണ് നാലംഗ സംഘമെത്തിയത്. ഇലക്ഷൻ ബഹിഷ്കരിക്കാൻ ആഹ്വാനം നടത്തിയ സംഘത്തിൽ സി പി മൊയ്‌തീനും.മറ്റ് രണ്ടുപേരും ഉണ്ടായിരുന്നതായി സൂചന.

## Article Content

**മക്കിമല** :വയനാട് കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകൾ എത്തി. ഇന്ന് രാവിലെയാണ് നാലംഗ സംഘമെത്തിയത്. ഇലക്ഷൻ ബഹിഷ്കരിക്കാൻ ആഹ്വാനം നടത്തിയ സംഘത്തിൽ സി പി മൊയ്‌തീനും.മറ്റ് രണ്ടുപേരും ഉണ്ടായിരുന്നതായി സൂചന.

ഇവരുടെ കൈവശം തോക്കുകൾ ഉണ്ടായിരുന്നുവെന്നും കുറച്ച് സമയം മുദ്രാവാക്യം വിളിച്ച ശേഷം സംഘം മക്കിമല ഭാഗത്തേക്ക് നീങ്ങിയെന്നും പ്രദേശവാസികൾ പറഞ്ഞു. തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ താമസിക്കുന്ന പ്രദേശമാണ് മക്കിമല. കമ്പമല ജംഗ്ഷൻ കേന്ദ്രീകരിച്ചാണ് മാവോയിസ്റ്റുകൾ എത്തിയത്.

നിരന്തരം മാവോയിസ്റ്റ് ഏറ്റുമുട്ടൽ നടക്കുന്ന സ്ഥലമാണ് വയനാട്. അതേ സമയം കേന്ദ്രസേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/200803/wayanad)