---
title: "#thaliparamba  l ലോക്‌സഭാ തെരഞ്ഞെടുപ്പ്;   തളിപ്പറമ്പ്‌ നഗരത്തിൽ പൊലീസ്‌ റൂട്ട്‌ മാർച്ച്‌"
english_title: "Thaliparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/200860/thaliparamba"
published_at: "2024-04-24T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6628da37b5978_IMG-20240424-WA0140.jpg"
keywords: []
---

# #thaliparamba  l ലോക്‌സഭാ തെരഞ്ഞെടുപ്പ്;   തളിപ്പറമ്പ്‌ നഗരത്തിൽ പൊലീസ്‌ റൂട്ട്‌ മാർച്ച്‌

> **Lead Summary:**  **തളിപ്പറമ്പ**: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി തളിപ്പറമ്പ്‌ നഗരത്തിൽ പൊലീസ്‌ റൂട്ട്‌ മാർച്ച്‌ നടത്തി. തെലുങ്കാന, കർണാടക പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ റൂട്ട്‌ മാർച്ചിൽ 200 ലധികം പേർ പങ്കെടുത്തു.

## Article Content

 **തളിപ്പറമ്പ**: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി തളിപ്പറമ്പ്‌ നഗരത്തിൽ പൊലീസ്‌ റൂട്ട്‌ മാർച്ച്‌ നടത്തി. തെലുങ്കാന, കർണാടക പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ റൂട്ട്‌ മാർച്ചിൽ 200 ലധികം പേർ പങ്കെടുത്തു.

തളിപ്പറമ്പ്‌ ഡിവൈഎസ്‌പി പി പ്രമോദ്‌, പൊലീസ്‌ ഇൻസ്‌പക്ടർ ബെന്നിലാൽ, പ്രിൻസിപ്പൽ എസ്‌ ഐ പി റഫീഖ്‌, ട്രാഫിക്‌ എസ്‌ ഐ എം രഘുനാഥ്‌, എസ്‌ ഐ അശോക്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാർച്ച്‌.

കരിമ്പം ഗവ ആശുപത്രിക്ക് സമീപത്ത് നിന്ന്‌ ആരംഭിച്ച റൂട്ട്‌ മാർച്ച്‌ ദേശീയപാതയിലൂടെ ടൗൺ ചുറ്റി മെയിൻ റോഡ്‌വഴി പൊലീസ്‌ സ്‌റ്റേഷനിൽ സമാപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/200860/thaliparamba)