---
title: "സ്കൂ​ളു​ക​ൾ അ​ട​യ്ക്കി​ല്ല; രാ​ത്രി ക​ർ​ഫ്യു ഇ​ല്ല: മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി"
english_title: "Covid review meeting decisions"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20087/covid-review-meeting-decisions"
published_at: "2022-01-10T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dbe5b163456_images - 2022-01-10T132208.314.jpeg"
keywords: []
---

# സ്കൂ​ളു​ക​ൾ അ​ട​യ്ക്കി​ല്ല; രാ​ത്രി ക​ർ​ഫ്യു ഇ​ല്ല: മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ അടക്കേണ്ട സാഹചര്യമില്ലെന്ന് കൊവിഡ് അവലോകനയോഗത്തില്‍ വിലയിരുത്തല്‍.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ അടക്കേണ്ട സാഹചര്യമില്ലെന്ന് കൊവിഡ് അവലോകനയോഗത്തില്‍ വിലയിരുത്തല്‍.

രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തേണ്ടതില്ലെന്നും മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

വി​വാ​ഹ, മ​ര​ണ ച​ട​ങ്ങു​ക​ളി​ല്‍ 50 പേ​ര്‍​ക്ക് മാ​ത്ര​മേ പ​ങ്കെ​ടു​ക്കാ​ന്‍ സാ​ധി​ക്കു. മു​ൻ​പ് 75 പേ​ർ​ക്ക് പ​ങ്കെ​ടു​ക്കാ​ൻ അ​നു​മ​തി​യു​ണ്ടാ​യി​രു​ന്നു. 

ആള്‍ക്കൂട്ട നിയന്ത്രണം കര്‍ശനമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പൊതുപരിപാടികളില്‍ ആളുകളുടെ എണ്ണം കുറയ‌്ക്കുക, ഓഫീസുകള്‍ പരമാവധി ഓണ്‍ലൈന്‍ ആക്കുക എന്നിവയാണ് നിര്‍ദേശം. അടുത്ത അവലോകന യോഗത്തില്‍ മാത്രമാവും കൂടുതല്‍ നിയന്ത്രണം വേണോ എന്ന കാര്യം തീരുമാനിക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20087/covid-review-meeting-decisions)