---
title: "#iritty l പ്രചാരണം അവസാനിക്കുന്നു; പേരാവൂർ നിയോജകമണ്ഢലം കൊട്ടിക്കലാശം ഇരിട്ടിയിൽ"
english_title: "iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/200894/iritty"
published_at: "2024-04-24T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6628f2d20ee1c_IMG-20240424-WA0177.jpg"
keywords: []
---

# #iritty l പ്രചാരണം അവസാനിക്കുന്നു; പേരാവൂർ നിയോജകമണ്ഢലം കൊട്ടിക്കലാശം ഇരിട്ടിയിൽ

> **Lead Summary:**  ഇരിട്ടി : ലോകസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണ കോലാഹലങ്ങൾ ഇന്ന് അവസാനിക്കുമ്പോൾ പേരാവൂർ നിയജകമണ്ഡത്തിന്റെ കൊട്ടിക്കലാശം ഇരിട്ടിയിൽ .യുഡിഎഫിന്റെ കൊട്ടിക്കലാശം ഉച്ചക്ക് രണ്ടുമണി മുതലും ,എൻ ഡി എ യുടെ പ്രചാരണ സമാപനം നാലിനും, എൽഡിഎഫ് പ്രചാരണ സമാപനം അഞ്ചിനും ഇരിട്ടി പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്നു. പ്രമുഖ നേതാക്കൾ പങ്കെടുക്കും.

## Article Content

 ഇരിട്ടി : ലോകസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണ കോലാഹലങ്ങൾ ഇന്ന് അവസാനിക്കുമ്പോൾ പേരാവൂർ നിയജകമണ്ഡത്തിന്റെ കൊട്ടിക്കലാശം ഇരിട്ടിയിൽ .യുഡിഎഫിന്റെ കൊട്ടിക്കലാശം ഉച്ചക്ക് രണ്ടുമണി മുതലും ,എൻ ഡി എ യുടെ പ്രചാരണ സമാപനം നാലിനും, എൽഡിഎഫ് പ്രചാരണ സമാപനം അഞ്ചിനും ഇരിട്ടി പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്നു. പ്രമുഖ നേതാക്കൾ പങ്കെടുക്കും.

ഓരോ പാർട്ടിക്കും പ്രത്യേകം സ്ഥലങ്ങൾ പോലീസ് അനുവദിച്ചിട്ടുണ്ട്. പഴയ ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് എൽഡിഫിനും,മട്ടന്നൂർ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ് ഭാഗം എൻ ഡി എക്കും, പഴയ ബസ് സ്റ്റാന്റ് ഓട്ടോറിക്ഷ സ്റ്റാന്റിനോട് ചേർന്ന ഭാഗം യുഡിഫ് മുന്നണികൾക്കായുമാണ്     അനുവദിച്ചിരിക്കുന്നത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/200894/iritty)