---
title: "#kannavam l കണ്ണവം ഹിദായയിൽ മൂന്ന് ദിവസമായി നടന്നു വന്ന ഹിദായ പത്താം വാർഷിക പ്രഖ്യാപന സമ്മേളന സമാപനം "
english_title: "Kannavam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/200901/kannavam"
published_at: "2024-04-24T17:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6628f6f2b6200_IMG-20240424-WA0127.jpg"
keywords: []
---

# #kannavam l കണ്ണവം ഹിദായയിൽ മൂന്ന് ദിവസമായി നടന്നു വന്ന ഹിദായ പത്താം വാർഷിക പ്രഖ്യാപന സമ്മേളന സമാപനം 

> **Lead Summary:** **കണ്ണവം**: കണ്ണവം ഹിദായയിൽ മൂന്ന് ദിവസമായി നടന്ന് വന്ന ഹിദായ പത്താം വാർഷിക പ്രഖ്യാപന സമ്മേളനം സമാപിച്ചു. നൂറുകണക്കിനാളുകൾ ചടങ്ങുകളിൽ പങ്കെടുത്തു. ഹിദായ പ്രസിഡണ്ട് സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ , കണ്ണവം തങ്ങൾ എന്നിവർ വൈജ്ഞാനിക മുന്നേറ്റത്തിന്റെ 10 വർഷങ്ങൾ എന്ന പ്രമേയത്തിൽ ഡെസനിയൽ കോൺഫറൻസ് 2025 ഏപ്രിൽ 23,24,25,26,27 തീയതികളിൽ കൻ സുൽ ഉലമ നഗറിൽ നടക്കുമെന്ന പത്താം വാർഷിക പ്രഖ്യാപനം നടത്തി.

## Article Content

**കണ്ണവം**: കണ്ണവം ഹിദായയിൽ മൂന്ന് ദിവസമായി നടന്ന് വന്ന ഹിദായ പത്താം വാർഷിക പ്രഖ്യാപന സമ്മേളനം സമാപിച്ചു. നൂറുകണക്കിനാളുകൾ ചടങ്ങുകളിൽ പങ്കെടുത്തു. ഹിദായ പ്രസിഡണ്ട് സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ , കണ്ണവം തങ്ങൾ എന്നിവർ വൈജ്ഞാനിക മുന്നേറ്റത്തിന്റെ 10 വർഷങ്ങൾ എന്ന പ്രമേയത്തിൽ ഡെസനിയൽ കോൺഫറൻസ് 2025 ഏപ്രിൽ 23,24,25,26,27 തീയതികളിൽ കൻ സുൽ ഉലമ നഗറിൽ നടക്കുമെന്ന പത്താം വാർഷിക പ്രഖ്യാപനം നടത്തി.

വി കെ ഇബ്രാഹിം മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്രാഹിം കോയക്കുട്ടി ശിഹാബ് തങ്ങൾ തിബ് യാൻ പ്രീ സ്കൂൾ, ഹിദായ വെക്കേഷൻ മദ്റസ പഠനാരംഭം കുറിച്ചു. ഇബ്രാഹിം ഹാജി കോളയാട്, അബ്ദുള്ള മുസ് ലിയാർ ഇടുമ്പ, അബൂബകർ മുസ് ലിയാർ പൂവത്തിൻ കീഴിൽ,  ഉമർ ഹാജി ചിറ്റാരിപ്പറമ്പ്, സി എച്ച് യൂസഫ് ഹാജി, എം പി അബൂബക്കർ ഹാജി, മജീദ് വിളക്കോട്, തുടങ്ങിയവരെ മദനീയം മജ്ലിസിൽ അബ്ദുലത്തീഫ് സഖാഫി കാന്തപുരത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു.

ഹിദായ വെക്കേഷൻ മദ്റസയിൽ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ ഫാത്തിമ സലീം, ഓൺലൈൻ ക്വിസ് മത്സര വിജയികൾ എന്നിവർക്ക്   സമ്മാനദാനവും നടന്നു. ഹിദായ പ്രിൻസിപ്പൾ ഷൗക്കത്ത് ബാഖവി നീലഗിരി, അഹ്മദ് ഫിറോസ് സഅദി, മിഖ്ദാദ് ഫാളിലി സാദിഖ് അദനി, സി കെ റഫീഖ് ഹാജി, അബ്ബാസ് ഹാജി,ടി കെ സലാം,മയമൂദ് മിസ്ബാഹി, എം പി അൻവർ, ഹാരിസ് ബി കെ ,റഫീക്ക് ടി പി മജീദ്, പി സി നസീർ , തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/200901/kannavam)