സംസ്ഥാനത്ത് കൊട്ടിക്കലാശത്തിനിടെ പരക്കെ സംഘർഷം

സംസ്ഥാനത്ത് കൊട്ടിക്കലാശത്തിനിടെ പരക്കെ സംഘർഷം
Apr 24, 2024 07:25 PM | By shivesh

കൊച്ചി: സംസ്ഥാനത്ത് കൊട്ടിക്കലാശത്തിനിടെ പരക്കെ സംഘർഷം. മുന്നണികളുടെ ആവേശം അതിരുകടന്നതോടെ വിവിധ സ്ഥലങ്ങളില്‍ സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. കല്ലേറില്‍ സിആർ മഹേഷ് എംഎല്‍എയ്ക്ക് പരിക്കേറ്റു. 

കരുനാഗപ്പള്ളിയില്‍ കലാശക്കൊട്ടിനിടെയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകരും യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. കല്ലേറില്‍ സിആര്‍ മഹേഷ് എംഎല്‍എയ്ക്കും സിഐ ഉള്‍പ്പെടെ നാലു പൊലീസുകാര്‍ക്കും പരിക്കേറ്റു. തുടർന്ന് പ്രവര്‍ത്തകരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. സിആര്‍ മഹേഷ് എംഎല്‍എ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

തൊടുപുഴയില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. യുഡിഎഫ് വാഹനത്തിന് മുകളില്‍ എല്‍ഡിഎഫ് പ്രവർത്തകർ കൊടി നാട്ടാൻ ശ്രമിച്ചതാണ് പ്രശ്നത്തിന് കാരണമായത്. പൊലീസും നേതാക്കളും ചേർന്ന് പരിഹരിക്കുകയായിരുന്നു. നെയ്യാറ്റിൻകരയില്‍ കോണ്‍ഗ്രസ് പ്രവർത്തകർ പൊലീസുമായി ഏറ്റുമുട്ടി. മഴ പെയ്യുന്നതിനിടെയും കെഎസ്‌ആര്‍ടിസി ബസിന് മുകളില്‍ കയറി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. ഇത് തടഞ്ഞതാണ് സംഘർഷത്തിലേക്ക് നയിച്ചത്. തുടർന്ന് പൊലീസും ലാത്തിവീശി.

കൊല്ലം പത്തനാപുരത്ത് യുഡ‍ിഎഫ് -എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായി. ഉച്ചഭാഷിണി നിര്‍ത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. മലപ്പുറം, കല്‍പ്പറ്റ തുടങ്ങിയ സ്ഥലങ്ങളിലും കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷമുണ്ടായി.

Lok sabha election

Next TV

Related Stories
#payyannur l ബിജെപി പ്രവർത്തകരുടെ വാഹനങ്ങൾ തീയിട്ട്‌ നശിപ്പിച്ചു

May 6, 2024 02:20 PM

#payyannur l ബിജെപി പ്രവർത്തകരുടെ വാഹനങ്ങൾ തീയിട്ട്‌ നശിപ്പിച്ചു

ബിജെപി പ്രവർത്തകരുടെ വാഹനങ്ങൾ തീയിട്ട്‌...

Read More >>
മേഖല തിരിച്ചുളള വൈദ്യുതി നിയന്ത്രണം ഫലം കണ്ടു; സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ്

May 6, 2024 01:35 PM

മേഖല തിരിച്ചുളള വൈദ്യുതി നിയന്ത്രണം ഫലം കണ്ടു; സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ്

മേഖല തിരിച്ചുളള വൈദ്യുതി നിയന്ത്രണം ഫലം കണ്ടു; സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ നേരിയ...

Read More >>
തലശ്ശേരി നഗരസഭ വൈസ് ചെയര്‍മാന്‍ വാഴയില്‍ ശശിയുടെ നിര്യാണത്തില്‍ സ്പീക്കര്‍ അനുശോചിച്ചു

May 6, 2024 12:42 PM

തലശ്ശേരി നഗരസഭ വൈസ് ചെയര്‍മാന്‍ വാഴയില്‍ ശശിയുടെ നിര്യാണത്തില്‍ സ്പീക്കര്‍ അനുശോചിച്ചു

തലശ്ശേരി നഗരസഭ വൈസ് ചെയര്‍മാന്‍ വാഴയില്‍ ശശിയുടെ നിര്യാണത്തില്‍ സ്പീക്കര്‍...

Read More >>
ഐഎസ്‌സി-ഐസിഎസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

May 6, 2024 11:59 AM

ഐഎസ്‌സി-ഐസിഎസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ഐഎസ്‌സി-ഐസിഎസ്ഇ പരീക്ഷാ ഫലം...

Read More >>
മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹര്‍ജി കോടതി തള്ളി

May 6, 2024 11:26 AM

മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹര്‍ജി കോടതി തള്ളി

മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹര്‍ജി കോടതി...

Read More >>
പയ്യന്നൂരിലെ അനിലയുടെ മരണം കൊലപാതകമെന്ന് സംശയം; യുവതിയെ കൊന്ന് സുഹൃത്ത് ജീവനൊടുക്കിയതെന്ന് നി​ഗമനം

May 6, 2024 11:15 AM

പയ്യന്നൂരിലെ അനിലയുടെ മരണം കൊലപാതകമെന്ന് സംശയം; യുവതിയെ കൊന്ന് സുഹൃത്ത് ജീവനൊടുക്കിയതെന്ന് നി​ഗമനം

പയ്യന്നൂരിലെ അനിലയുടെ മരണം കൊലപാതകമെന്ന് സംശയം; യുവതിയെ കൊന്ന് സുഹൃത്ത് ജീവനൊടുക്കിയതെന്ന്...

Read More >>
Top Stories










News Roundup