---
title: "ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകൻ കുത്തേറ്റു മരിച്ചു"
english_title: "SFI activist death"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20100/sfi-activist-death"
published_at: "2022-01-10T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dbf702a6100_images (11).jpeg"
keywords: []
---

# ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകൻ കുത്തേറ്റു മരിച്ചു

> **Lead Summary:** ഇടുക്കി എൻജിനീയറിങ് കോളജിൽ എസ്എഫ്ഐ പ്രവർത്തകനായ വിദ്യാർഥി കുത്തേറ്റു മരിച്ചു. കണ്ണൂർ സ്വദേശി ധീരജ് ആണ് മരിച്ചത്. കോളജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെയാണ് കുത്തേറ്റത്. കുത്തേറ്റ മറ്റൊരു പ്രവർത്തകനെ ആശുപത്രിയിലേക്കു മാറ്റി. ഇയാളുടെ ആരോഗ്യനില ഗുരുതരമാണ്.

## Article Content

ഇടുക്കി എൻജിനീയറിങ് കോളജിൽ എസ്എഫ്ഐ പ്രവർത്തകനായ വിദ്യാർഥി കുത്തേറ്റു മരിച്ചു. കണ്ണൂർ സ്വദേശി ധീരജ് ആണ് മരിച്ചത്. കോളജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെയാണ് കുത്തേറ്റത്. കുത്തേറ്റ മറ്റൊരു പ്രവർത്തകനെ ആശുപത്രിയിലേക്കു മാറ്റി. ഇയാളുടെ ആരോഗ്യനില ഗുരുതരമാണ്.

കെഎസ്‌യു, യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരാണ് കുത്തിയതെന്ന് എസ്എഫ്ഐ ആരോപിച്ചു. കുത്തിയവർ ഓടി രക്ഷപ്പെട്ടെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20100/sfi-activist-death)