---
title: "പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണത്തിന് കുടുംബശ്രീ"
english_title: "Election "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/201000/election"
published_at: "2024-04-25T09:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6629d0cf43afb_images_(3)_(22).jpeg"
keywords: []
---

# പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണത്തിന് കുടുംബശ്രീ

> **Lead Summary:** **കണ്ണൂർ** : ലോക്‌സഭ തിരഞ്ഞെടുപ്പിന് നിയോഗിച്ച പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണം കുടുംബശ്രീ വഴി ലഭ്യമാക്കും. ഏപ്രില്‍ 25 വൈകിട്ട് മുതല്‍ 26ന് വൈകിട്ടു വരെയുള്ള ഭക്ഷണം ലഭ്യമാക്കാനുള്ള നടപടി പൂര്‍ത്തിയായി.

## Article Content

**കണ്ണൂർ** : ലോക്‌സഭ തിരഞ്ഞെടുപ്പിന് നിയോഗിച്ച പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണം കുടുംബശ്രീ വഴി ലഭ്യമാക്കും. ഏപ്രില്‍ 25 വൈകിട്ട് മുതല്‍ 26ന് വൈകിട്ടു വരെയുള്ള ഭക്ഷണം ലഭ്യമാക്കാനുള്ള നടപടി പൂര്‍ത്തിയായി.

കുടുംബശ്രീ ജില്ലാമിഷന്‍ നിശ്ചയിച്ച നിരക്കുകളില്‍ ജില്ലയില്‍ എല്ലായിടത്തു നിന്നും ലഭിക്കും. ജില്ലയിലെ 11 ഡിസ്ടിബ്യൂഷന്‍, റിസപ്ഷന്‍ കേന്ദ്രങ്ങളിലും കുടുംബശ്രീ ഫുഡ് കൗണ്ടറുകളുണ്ടാവും. 25നു രാവിലെ എട്ടുമുതല്‍ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. 26ന് വൈകിട്ട് മുതല്‍ രാത്രി വൈകുംവരെയും ഭക്ഷണം ലഭ്യമാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/201000/election)