#pathanamthitta l അനിൽ ആന്റണിക്ക് വേണ്ടി ഗവർണർമാർ സഭാ നേതാക്കളെ ഭീഷണിപ്പെടുത്തുന്നു; സിപിഐഎം കള്ളവോട്ടിനു ശ്രമിക്കുന്നു: ആരോപിച്ച് ആൻ്റോ ആൻ്റണി

#pathanamthitta l അനിൽ ആന്റണിക്ക് വേണ്ടി ഗവർണർമാർ സഭാ നേതാക്കളെ ഭീഷണിപ്പെടുത്തുന്നു; സിപിഐഎം കള്ളവോട്ടിനു ശ്രമിക്കുന്നു: ആരോപിച്ച് ആൻ്റോ ആൻ്റണി
Apr 25, 2024 01:25 PM | By veena vg

പത്തനംതിട്ട: അനിൽ ആന്റണിക്ക് വേണ്ടി ഗവർണർമാർ സഭാ നേതാക്കളെ ഭീഷണിപ്പെടുത്തുന്നു എന്ന് പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആൻ്റോ ആൻ്റണി. പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഐഎം അനുകൂല സംഘടന ചോർത്തി. കള്ളവോട്ട് ചെയ്യാനുള്ള നീക്കമാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു. ഇന്ന് പോളിംഗ് സാമഗ്രികൾ വാങ്ങുമ്പോൾ മാത്രം ഉദ്യോഗസ്ഥർ അറിയേണ്ട പോളിംഗ് സ്റ്റേഷനുകളുടെ വിവരങ്ങളാണ് ചോർത്തിയതായി ആരോപണം ഉയരുന്നത്.

ലിസ്റ്റ് വാട്സപ്പിൽ പ്രചരിക്കുന്നുണ്ട്. കള്ളവോട്ട് ചെയ്യാൻ സിപിഐഎം 380 ഓളം പേരുടെ യോഗം വിളിച്ചെന്നും ആൻ്റോ ആൻ്റണി പറഞ്ഞു. സഭകളേയും വ്യക്തികളെയും സ്ഥാപനങ്ങളെയും ലെഫ്റ്റനന്റ് ഗവർണറെയും ഉപയോഗിച്ച് ബിജെപി ഭീഷണിപ്പെടുത്തുകയാണ് എന്നും അദ്ദേഹം ആരോപിച്ചു.

പത്തനംതിട്ടയിൽ സ്ഥാനാർത്ഥി ജയിച്ചില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും എന്ന് അവർക്ക് മുന്നറിയിപ്പ് നൽകി. സിപിഐഎമ്മും ബിജെപിയും ഭരണയന്ത്രത്തെ ദുരുപയോഗം ചെയ്യുന്നു. ഇതിലൊന്നും ഒരാളും വീഴാൻ പോകുന്നില്ലെന്നും ആന്റോ ആൻ്റണി കൂട്ടിച്ചേർത്തു.

Pathanamthitta

Next TV

Related Stories
പൂഞ്ചില്‍ വ്യോമസേന വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരുക്ക്

May 4, 2024 10:48 PM

പൂഞ്ചില്‍ വ്യോമസേന വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരുക്ക്

പൂഞ്ചില്‍ വ്യോമസേന വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക്...

Read More >>
മേയര്‍ക്കും എം.എല്‍.എയ്ക്കുമെതിരെ കേസെടുക്കും

May 4, 2024 09:38 PM

മേയര്‍ക്കും എം.എല്‍.എയ്ക്കുമെതിരെ കേസെടുക്കും

മേയര്‍ക്കും എം.എല്‍.എയ്ക്കുമെതിരെ...

Read More >>
സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സ്ഥലം മാറ്റി

May 4, 2024 09:24 PM

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സ്ഥലം മാറ്റി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സ്ഥലം...

Read More >>
കള്ളക്കടൽ പ്രതിഭാസം; കേരള തീരത്തെ റെഡ് അലർട്ട് പിൻവലിച്ചു

May 4, 2024 08:20 PM

കള്ളക്കടൽ പ്രതിഭാസം; കേരള തീരത്തെ റെഡ് അലർട്ട് പിൻവലിച്ചു

കള്ളക്കടൽ പ്രതിഭാസം; കേരള തീരത്തെ റെഡ് അലർട്ട്...

Read More >>
സ്‌കൂളുകൾ ജൂൺ 3ന് തുറക്കും

May 4, 2024 06:31 PM

സ്‌കൂളുകൾ ജൂൺ 3ന് തുറക്കും

സ്‌കൂളുകൾ ജൂൺ 3ന്...

Read More >>
#iritty l സൗജന്യ  ക്യാൻസർ പരിശോധന ക്യാമ്പും ബോധവൽക്കരണവും

May 4, 2024 05:21 PM

#iritty l സൗജന്യ ക്യാൻസർ പരിശോധന ക്യാമ്പും ബോധവൽക്കരണവും

സൗജന്യ ക്യാൻസർ പരിശോധന ക്യാമ്പും ബോധവൽക്കരണവും...

Read More >>
Top Stories










News Roundup