---
title: " കൊച്ചുവേളി-മംഗലാപുരം സ്പെഷൽ ട്രെയിൻ: ആദ്യ സര്‍വീസ് ഇന്ന് വൈകിട്ട്; ടിക്കറ്റ് ബുക്കിങ് തുടങ്ങി"
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/201087/thiruvananthapuram"
published_at: "2024-04-25T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662a0f7d60f7f_download_(31).jpeg"
keywords: []
---

#  കൊച്ചുവേളി-മംഗലാപുരം സ്പെഷൽ ട്രെയിൻ: ആദ്യ സര്‍വീസ് ഇന്ന് വൈകിട്ട്; ടിക്കറ്റ് ബുക്കിങ് തുടങ്ങി

> **Lead Summary:**  **തിരുവനന്തപുരം**: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൊച്ചുവേളി - മംഗലാപുരം റൂട്ടിൽ സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു. ഇന്നാണ് പ്രത്യേക ട്രെയിനിന്റെ ആദ്യ സര്‍വീസ്. എട്ട് സ്ലീപ്പര്‍ കോച്ചുകളും എട്ട് ജനറൽ കോച്ചുകളുമുള്ള ട്രെയിനാണിത്. ഇന്ന് വൈകിട്ട് ഏഴ് മണിക്ക് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ രാവിലെ എട്ട് മണിക്ക് കൊച്ചുവേളിയിലെത്തും. ഇവിടെ നിന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറപ്പെടും. പുലര്‍ച്ചെ മൂന്ന് മണിക്ക് മംഗലാപുരത്ത് എത്തിച്ചേരും. സമാനമായി 27 ന് വൈകിട്ട് ഏഴ് മണിക്ക് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ 28 ന് രാവിലെ എട്ട് മണിക്ക് കൊച്ചുവേളിയിലെത്തും.

## Article Content

 **തിരുവനന്തപുരം**: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൊച്ചുവേളി - മംഗലാപുരം റൂട്ടിൽ സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു. ഇന്നാണ് പ്രത്യേക ട്രെയിനിന്റെ ആദ്യ സര്‍വീസ്. എട്ട് സ്ലീപ്പര്‍ കോച്ചുകളും എട്ട് ജനറൽ കോച്ചുകളുമുള്ള ട്രെയിനാണിത്. ഇന്ന് വൈകിട്ട് ഏഴ് മണിക്ക് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ രാവിലെ എട്ട് മണിക്ക് കൊച്ചുവേളിയിലെത്തും. ഇവിടെ നിന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറപ്പെടും. പുലര്‍ച്ചെ മൂന്ന് മണിക്ക് മംഗലാപുരത്ത് എത്തിച്ചേരും. സമാനമായി 27 ന് വൈകിട്ട് ഏഴ് മണിക്ക് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ 28 ന് രാവിലെ എട്ട് മണിക്ക് കൊച്ചുവേളിയിലെത്തും.

കൊച്ചുവേളിയിൽ നിന്ന് 28 ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറപ്പെടുന്ന ട്രെയിൻ 29 ന് പുലര്‍ച്ചെ മൂന്ന് മണിക്ക് മംഗലാപുരത്ത് എത്തിച്ചേരുന്ന നിലയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ട്രെയിനിൽ സീറ്റ് റിസര്‍വേഷൻ ഐആര്‍സിടിസി അടക്കമുള്ള സംവിധാനം വഴി ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/201087/thiruvananthapuram)