---
title: "കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ, ഇ.സി.ജി ടെക്‌നീഷ്യൻ തസ്തികകളിൽ താത്ക്കാലിക നിയമനം"
english_title: "ECG Technician Temporary appointment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20109/ecg-technician-temporary-appointment"
published_at: "2022-01-10T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dc06857e21b_images (12).jpeg"
keywords: []
---

# കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ, ഇ.സി.ജി ടെക്‌നീഷ്യൻ തസ്തികകളിൽ താത്ക്കാലിക നിയമനം

> **Lead Summary:** കണ്ണൂർ (പരിയാരം) : കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗ്യാസ്‌ട്രോ മെഡിസിൻ, പീഡിയാട്രിക് സർജറി വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലും ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ ഇ.സി.ജി ടെക്‌നീഷ്യൻ തസ്തികയിലും താത്ക്കാലികമായി നിയമനം നേടാം. ബുധനാഴ്ച രാവിലെ 11 മണിക്ക് മെഡിക്കൽ കോളേജിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യു മുഖേനയാണ് നിയമനം.

## Article Content

കണ്ണൂർ (പരിയാരം) : കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗ്യാസ്‌ട്രോ മെഡിസിൻ, പീഡിയാട്രിക് സർജറി വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലും ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ ഇ.സി.ജി ടെക്‌നീഷ്യൻ തസ്തികയിലും താത്ക്കാലികമായി നിയമനം നേടാം. ബുധനാഴ്ച രാവിലെ 11 മണിക്ക് മെഡിക്കൽ കോളേജിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യു മുഖേനയാണ് നിയമനം.

ഗ്യാസ്‌ട്രോ മെഡിസിൻ, പീഡിയാട്രിക് സർജറി വിഭാഗങ്ങളിലെ ഡോക്ടർമാരുടെ ഒഴിവിൽ നാഷണൽ മെഡിക്കൽ കമ്മീഷൻ നിബന്ധനകൾ അനുസരിച്ചുള്ള യോഗ്യതകളുണ്ടായിരിക്കണം. 70000/- രൂപ പ്രതിമാസ വേതനത്തിൽ നിയമനം കരാർ അടിസ്ഥാനത്തിൽ ഒരുവർഷത്തേക്കായിരി ക്കും.

ഇ.സി.ജി ആന്റ് ഓഡിയോമെട്രിക് ടെക്‌നോളജിയിൽ വൊക്കേഷണൽ ഹയർ സെക്കന്ററി പാസ്സായിരിക്കണം എന്നതാണ് ഇ.സി.ജി ടെക്‌നീഷ്യൻ തസ്തികയിലെ യോഗ്യത. പ്രവൃത്തി പരിചയം അഭികാമ്യം. 700 രൂപ നിരക്കിൽ ദിവസവേതനാടിസ്ഥാനത്തിലാണ് ഇ.സി.ജി ടെക്‌നീഷ്യൻ നിയമനം.

വിശദാംശങ്ങൾ www.mcpariyaram.com എന്ന സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്. താത് പ്പര്യമുള്ളവർ, അതത് തസ്തികകളിലെ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം വാക്ക് ഇൻ ഇന്റർവ്യൂവിന് അരമണി ക്കൂർ മുമ്പെങ്കിലും മെഡിക്കൽ കോളേജ് ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20109/ecg-technician-temporary-appointment)