---
title: "സപ്ലൈകോ ഓൺലൈൻ വിൽപന ജനുവരി 13ന് മന്ത്രി ഉദ്ഘാടനം ചെയ്യും "
english_title: "Supplyco Online "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20113/supplyco-online"
published_at: "2022-01-10T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dc0cac990fd_images (13).jpeg"
keywords: []
---

# സപ്ലൈകോ ഓൺലൈൻ വിൽപന ജനുവരി 13ന് മന്ത്രി ഉദ്ഘാടനം ചെയ്യും 

> **Lead Summary:** കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) ആരംഭിക്കുന്ന ജില്ലയിലെ ഓൺലൈൻ സെയിൽസ് ആൻഡ് ഹോം ഡെലിവറി ഉദ്ഘാടനം ജനുവരി 13ന് രാവിലെ 9.30ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും. സപ്ലൈകോ നവീകരണത്തിന്റെ ഭാഗമായി സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലൂടെയാണ് ഓൺലൈൻ വിൽപന ആരംഭിക്കുന്നത്.

## Article Content

കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) ആരംഭിക്കുന്ന ജില്ലയിലെ ഓൺലൈൻ സെയിൽസ് ആൻഡ് ഹോം ഡെലിവറി ഉദ്ഘാടനം ജനുവരി 13ന് രാവിലെ 9.30ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും. സപ്ലൈകോ നവീകരണത്തിന്റെ ഭാഗമായി സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലൂടെയാണ് ഓൺലൈൻ വിൽപന ആരംഭിക്കുന്നത്.

സപ്ലൈകോ വിൽപന ശാലകളിലെ സബ്സിഡി ഉൽപ്പന്നങ്ങൾ ഒഴികെയുള്ള എല്ലാ നിത്യോപയോഗ സാധനങ്ങളും ഹോം ഡെലിവറി വഴി എത്തിക്കുക എന്നതാണ് ഈ സംരംഭം വഴി ലക്ഷ്യമിടുന്നത്.

കണ്ണൂർ താവക്കര പോലീസ് സഭാഹാളിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അധ്യക്ഷനാവും. ഓൺലൈൻ ഓർഡർ നിർവ്വഹണം കെ. സുധാകരൻ എം.പി നടത്തും. കോർപറേഷൻ മേയർ അഡ്വ. ടി.ഒ. മോഹനൻ വിശിഷ്ടാതിഥിയായിരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20113/supplyco-online)