---
title: "കാഞ്ഞിലേരിയിൽ മഞ്ഞപ്പിത്തം പടർന്നു പിടിച്ച മേഖലകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോഗ്യവകുപ്പ്"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/201145/peravoor"
published_at: "2024-04-25T18:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662a4f73ef917_Screenshot_20240425-181018_Chrome.jpg"
keywords: []
---

# കാഞ്ഞിലേരിയിൽ മഞ്ഞപ്പിത്തം പടർന്നു പിടിച്ച മേഖലകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോഗ്യവകുപ്പ്

> **Lead Summary:** **പേരാവൂർ**:മാലൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് കീഴിലുള്ള കാഞ്ഞിലേരിയിൽ മഞ്ഞപ്പിത്തം പടർന്നു പിടിച്ച മേഖലകളിൽ ആരോഗ്യ വകുപ്പിൻ്റെ സ്ക്വാഡ് പ്രവർത്തനങ്ങൾ ശക്തമാക്കി. ഇരിട്ടി താലൂക്ക് ആശുപത്രിക്ക് കീഴിലുള്ള ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ നാല് പ്രത്യേക സംഘങ്ങൾ വീടുകൾ സന്ദർശിച്ച് ബോധവൽക്കരണം നടത്തി.

## Article Content

**പേരാവൂർ**:മാലൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് കീഴിലുള്ള കാഞ്ഞിലേരിയിൽ മഞ്ഞപ്പിത്തം പടർന്നു പിടിച്ച മേഖലകളിൽ ആരോഗ്യ വകുപ്പിൻ്റെ സ്ക്വാഡ് പ്രവർത്തനങ്ങൾ ശക്തമാക്കി. ഇരിട്ടി താലൂക്ക് ആശുപത്രിക്ക് കീഴിലുള്ള ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ നാല് പ്രത്യേക സംഘങ്ങൾ വീടുകൾ സന്ദർശിച്ച് ബോധവൽക്കരണം നടത്തി.

ക്ലോറിനേഷൻ നോട്ടീസ് വിതരണം, നൂറിലധികം വീടുകൾ സന്ദർശിച്ച് ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി. പ്രതിരോധ പ്രവർത്തനങ്ങൾക്ക് മെഡിക്കൽ ഓഫീസർ ഡോ. കെ.ജി.കിരൺ ,ഇരിട്ടി ഹെൽത്ത് സൂപ്പർവൈസർ അഗസ്റ്റിൻ, പഞ്ചായത്ത് പ്രസിഡണ്ട് വി. ഹൈമാവതി, വൈസ് പ്രസിഡണ്ട് ചെമ്പാടൻ ജനാർദ്ദനൻ, ആരോഗ്യ സ്റ്റാൻ്റിഗ് കമ്മറ്റി രേഷ്മ സജീവൻ എന്നിവർ നേതൃത്യം നൽകി.ഗ്രാമ പഞ്ചായത്ത് മെമ്പർ ബീന, ജെ.എച്ച്.ഐ സുബൻ, ആരോഗ്യ വകുപ്പ് പ്രവർത്തകരായ അംബിക, പ്രിയ എന്നിവരും സമീപപ്രദേശങ്ങളിലെ ജെ.എച്ച്.ഐമാർ, ആശ പ്രവർത്തകരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/201145/peravoor)