---
title: "ആറളം ഫാമില്‍ കാട്ടാന ആക്രമത്തില്‍ യുവാവിന് പരിക്ക്"
english_title: "Injury "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/201175/injury"
published_at: "2024-04-25T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662a7551f2baa_IMG-20240425-WA0002.jpg"
keywords: []
---

# ആറളം ഫാമില്‍ കാട്ടാന ആക്രമത്തില്‍ യുവാവിന് പരിക്ക്

> **Lead Summary:** **ഇരിട്ടി: **കാട്ടാനയുടെ ആക്രമണത്തിൽ ഫാമിൽ സ്ഥലം ലീസിനെടുത്തു കൃഷിചെയ്യുന്ന തൊഴിലുടമയുടെ തൊഴിലാളിക്ക് പരിക്ക്. ആറളം ഫാം 2ാം ബ്ലോക്കില്‍ വച്ച് 4.30 ഓടെ ആയിരിന്നു സംഭവം. ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന പുനരധിവാസ മേഖലയിലെ 12ാം ബ്ലോക്കിലെ താമസക്കാരനായ വൈഷ്ണവ് നെ കാട്ടാന ആക്രമിക്കുകയായിരുന്നു.

## Article Content

**ഇരിട്ടി: **കാട്ടാനയുടെ ആക്രമണത്തിൽ ഫാമിൽ സ്ഥലം ലീസിനെടുത്തു കൃഷിചെയ്യുന്ന തൊഴിലുടമയുടെ തൊഴിലാളിക്ക് പരിക്ക്. ആറളം ഫാം 2ാം ബ്ലോക്കില്‍ വച്ച് 4.30 ഓടെ ആയിരിന്നു സംഭവം. ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന പുനരധിവാസ മേഖലയിലെ 12ാം ബ്ലോക്കിലെ താമസക്കാരനായ വൈഷ്ണവ് നെ കാട്ടാന ആക്രമിക്കുകയായിരുന്നു.

ബൈക്കിൽ നിന്നും വീണ വൈഷ്ണവ് ഓടി രക്ഷപ്പെടുകയായിരുന്നു. ബൈക്ക് ആന പൂർണ്ണമായും ചവിട്ടി നശിപ്പിച്ചു. പരിക്കേറ്റ വൈഷ്ണവിനെ പേരാവൂര്‍ താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം പരിയാരം ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/201175/injury)