---
title: "വോട്ടു ബഹിഷ്‌ക്കരണ ആഹ്വാനവുമായി മാവോവാദി പോസ്റ്ററുകൾ"
english_title: "Mavo "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/201179/mavo"
published_at: "2024-04-25T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662a78022faf9_IMG-20240425-WA0004.jpg"
keywords: []
---

# വോട്ടു ബഹിഷ്‌ക്കരണ ആഹ്വാനവുമായി മാവോവാദി പോസ്റ്ററുകൾ

> **Lead Summary:** **ഇരിട്ടി: **വോട്ടു ബഹിഷ്‌ക്കരണ ആഹ്വാനവുമായി മാവോവാദി പോസ്റ്ററുകൾ. മുഴക്കുന്ന് ഗവ.യു.പി സ്‌ക്കൂൾ പോളിംങ്ങ് സ്റ്റേഷന് മുന്നിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. നാട്ടൂകാരുടെ ശ്രദ്ധയിൽപ്പെട്ട പോസ്റ്റർ ഉടൻ തന്നെ പോലീസ് എത്തിപോസ്റ്റർ നീക്കം ചെയ്തു . 69, 70, 71, 72 ബൂത്തുകളുള്ള സ്‌കൂളിലെ പ്രധാന ഗെയിറ്റിന് മുന്നിലാണ് പോസ്റ്റർ പതിപ്പിച്ചത്.

## Article Content

**ഇരിട്ടി: **വോട്ടു ബഹിഷ്‌ക്കരണ ആഹ്വാനവുമായി മാവോവാദി പോസ്റ്ററുകൾ. മുഴക്കുന്ന് ഗവ.യു.പി സ്‌ക്കൂൾ പോളിംങ്ങ് സ്റ്റേഷന് മുന്നിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. നാട്ടൂകാരുടെ ശ്രദ്ധയിൽപ്പെട്ട പോസ്റ്റർ ഉടൻ തന്നെ പോലീസ് എത്തിപോസ്റ്റർ നീക്കം ചെയ്തു . 69, 70, 71, 72 ബൂത്തുകളുള്ള സ്‌കൂളിലെ പ്രധാന ഗെയിറ്റിന് മുന്നിലാണ് പോസ്റ്റർ പതിപ്പിച്ചത്.

രാജ്യദ്രോഹികളെ ഒറ്റപ്പെടുത്തുക, ഇലക്ഷൻ ബഹിഷ്‌ക്കരിക്കുക , സി പി ഐ മാവോയിസ്റ്റ് കബനിദളം എന്ന പേരിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. പോസ്റ്ററിന്റെ ഉറവിടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം വയനാട് കമ്പമലയിൽ ഇറങ്ങിയ നാലുപേർ അടങ്ങിയ മാവോവാദി സംഘം തൊഴിലാളികളോട് വോട്ട് ബഹിഷ്‌ക്കരിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഉണ്ടായ പോസ്റ്റർ പ്രചാരണം പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/201179/mavo)