---
title: "പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/201195/dead"
published_at: "2024-04-25T22:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662a904ce70b7_n60338297217140652440676bc8b0aa0031818bf57be566740c232e98589860af65124c4b8688b673da39b4.jpg"
keywords: []
---

# പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

> **Lead Summary:** **കൊച്ചി:** കാലടി മലയാറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. മലയാറ്റൂര്‍ പള്ളശേരി വീട്ടില്‍ മിഥുനാണ് മരിച്ചത്. വ്യാഴം വൈകിട്ട് 5.30ഓടെ മലയാറ്റൂര്‍ ആറാട്ടുകടവിലായിരുന്നു അപകടം. കൂട്ടുകാരുമൊത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ മിഥുന്‍ പുഴയിലെ കയത്തില്‍പ്പെടുകയായിരുന്നു.

## Article Content

**കൊച്ചി:** കാലടി മലയാറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. മലയാറ്റൂര്‍ പള്ളശേരി വീട്ടില്‍ മിഥുനാണ് മരിച്ചത്. വ്യാഴം വൈകിട്ട് 5.30ഓടെ മലയാറ്റൂര്‍ ആറാട്ടുകടവിലായിരുന്നു അപകടം. കൂട്ടുകാരുമൊത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ മിഥുന്‍ പുഴയിലെ കയത്തില്‍പ്പെടുകയായിരുന്നു.

കാലടി പൊലീസും അങ്കമാലിയില്‍നിന്നെത്തിയ അഗ്‌നി രക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 6.30ഓടെ മരണം സംഭവിക്കുകയായിരുന്നു. മലയാറ്റൂര്‍ സെന്റ് തോമസ് സ്‌കൂളിലെ 10-ാംക്ലാസ് വിദ്യാര്‍ഥിയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/201195/dead)