---
title: "വോട്ട് ചെയ്യാൻ എത്തുന്നവർക്കായി തണ്ണീർ സൽക്കാരം ഒരുക്കി എസ്എസ്എഫ്, എസ് വൈ എസ് ചെടികുളം യൂണിറ്റ് കമ്മിറ്റി "
english_title: "Election "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/201292/election"
published_at: "2024-04-26T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662b47a2209c3_Screenshot_20240426-113919_WhatsAppBusiness.jpg"
keywords: []
---

# വോട്ട് ചെയ്യാൻ എത്തുന്നവർക്കായി തണ്ണീർ സൽക്കാരം ഒരുക്കി എസ്എസ്എഫ്, എസ് വൈ എസ് ചെടികുളം യൂണിറ്റ് കമ്മിറ്റി 

> **Lead Summary:** **ചെടിക്കുളം**: തെരഞ്ഞെടുപ്പ് ദിനത്തിൽ വോട്ട് ചെയ്യാൻ എത്തുന്നവർക്കായി തണ്ണീർ സൽക്കാരം ഒരുക്കി എസ്എസ്എഫ്, എസ് വൈ എസ് ചെടികുളം യൂണിറ്റ് കമ്മിറ്റി . ജീവനാണ് ജലവും ജനാധിപത്യവും എന്ന മുദ്രാവാക്യത്തോടെയാണ് പ്രവർത്തകർ തണ്ണീർപ്പന്തൽ ഒരുക്കിയത്.

## Article Content

**ചെടിക്കുളം**: തെരഞ്ഞെടുപ്പ് ദിനത്തിൽ വോട്ട് ചെയ്യാൻ എത്തുന്നവർക്കായി തണ്ണീർ സൽക്കാരം ഒരുക്കി എസ്എസ്എഫ്, എസ് വൈ എസ് ചെടികുളം യൂണിറ്റ് കമ്മിറ്റി . ജീവനാണ് ജലവും ജനാധിപത്യവും എന്ന മുദ്രാവാക്യത്തോടെയാണ് പ്രവർത്തകർ തണ്ണീർപ്പന്തൽ ഒരുക്കിയത്.

തെരഞ്ഞെടുപ്പ് ദിനമായതിനാൽ മറ്റു കടകളെല്ലാം അടച്ചതിനാൽ കനത്ത ചൂടിൽ സമ്മതിദാനാവകാശം രേഖപ്പെടുത്താൻ എത്തുന്നവർക്ക് വലിയ ആശ്വാസമാണ് ഈ തണ്ണീർ പന്തൽ. എസ്എസ്എഫ് എസ് വൈ എസ് യൂണിറ്റ് ഭാരവാഹികളായ സാജിർ സഖാഫി, യാക്കൂബ് ചെടിക്കുളം, ശിഹാബ് പെരുന്തയിൽ, അബൂബക്കർ സഅദി, റഷീദ് പി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/201292/election)