---
title: "ജന സൗഹൃദ ബൂത്തായി കാരിസ് യുപി സ്കൂൾ മാട്ടറ"
english_title: "Election "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/201297/election"
published_at: "2024-04-26T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662b4a19a568b_Screenshot_20240426-115343_WhatsAppBusiness.jpg"
keywords: []
---

# ജന സൗഹൃദ ബൂത്തായി കാരിസ് യുപി സ്കൂൾ മാട്ടറ

> **Lead Summary:** **മാട്ടറ** : വോട്ട് വീടൊരുക്കി മാട്ടറ കാരിസ് യുപി സ്കൂളിലെ 182ബൂത്ത്‌. ഓർത്തെടുപ്പ് സൗഹൃദപരമായ രീതിയിൽ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഇരിക്കൂർ നിയോജക മണ്ഡലത്തിലെ മാട്ടറ കാരിസ് യുപി സ്കൂൾ ബൂത്ത് ശ്രദ്ധേയമായി.

## Article Content

**മാട്ടറ** : വോട്ട് വീടൊരുക്കി മാട്ടറ കാരിസ് യുപി സ്കൂളിലെ 182ബൂത്ത്‌. ഓർത്തെടുപ്പ് സൗഹൃദപരമായ രീതിയിൽ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഇരിക്കൂർ നിയോജക മണ്ഡലത്തിലെ മാട്ടറ കാരിസ് യുപി സ്കൂൾ ബൂത്ത് ശ്രദ്ധേയമായി.

ലഘു ഭക്ഷണങ്ങളും പാനീയങ്ങളും ഒരുക്കി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികൾ വോട്ട് ചെയ്യാൻ എത്തുന്നവർക്ക് സൗകര്യങ്ങൾ ഒരുക്കുന്നു. അലങ്കരിച്ച വഴിയിലൂടെ പോളിംഗ് ബൂത്തിൽ എത്തുന്നവർക്കും വളരെ ഹൃദ്യമായ സ്വീകരണമാണ് പോളി സ്റ്റേഷൻ ഉള്ളിലും ജനങ്ങൾക്ക് നൽകുന്നത്.

വൈദ്യസഹായം ഉൾപ്പെടെ ജനങ്ങൾക്ക് ഇവിടെ ഒരുക്കിയിരിക്കുന്നത്. വോട്ട് ചെയ്യാൻ എത്തുന്ന വർക്ക് വിശ്രമിക്കാൻ ഇരിപ്പിടം ഉൾപ്പെടെ ഇവിടെ ഒരുക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/201297/election)