---
title: "സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ ഷിൽജ ജോസിനെ ആദരിച്ചു"
english_title: "Shilja jose "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/201391/shilja-jose"
published_at: "2024-04-26T19:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662bad9f1ea1a_IMG-20240426-WA0008.jpg"
keywords: []
---

# സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ ഷിൽജ ജോസിനെ ആദരിച്ചു

> **Lead Summary:** **അമ്പായത്തോട്: **കൊട്ടിയൂർ മലയോര മേഖലയിൽ നിന്നും ആദ്യമായി സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അമ്പായത്തോട് യു.പി. സ്കൂൾ പൂർവ്വ വിദ്യാർത്ഥി ഷിൽജ ജോസിനെ സ്കൂൾ അധികൃതർ വീട്ടിലെത്തി അനുമോദിച്ചു. പാൽച്ചുരം നിവാസിയായ ഷിൽജ പരിമിതമായ ജീവിത സാഹചര്യങ്ങളിൽ നിന്നും ആത്മവിശ്വാസത്തോടെ പഠിച്ചുയർന്ന് ഇക്കഴിഞ്ഞ സിവിൽ സർവ്വീസ് പരീക്ഷയിൽ 529-ാം റാങ്ക് നേടി വിജയിച്ച് വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

## Article Content

**അമ്പായത്തോട്: **കൊട്ടിയൂർ മലയോര മേഖലയിൽ നിന്നും ആദ്യമായി സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അമ്പായത്തോട് യു.പി. സ്കൂൾ പൂർവ്വ വിദ്യാർത്ഥി ഷിൽജ ജോസിനെ സ്കൂൾ അധികൃതർ വീട്ടിലെത്തി അനുമോദിച്ചു. പാൽച്ചുരം നിവാസിയായ ഷിൽജ പരിമിതമായ ജീവിത സാഹചര്യങ്ങളിൽ നിന്നും ആത്മവിശ്വാസത്തോടെ പഠിച്ചുയർന്ന് ഇക്കഴിഞ്ഞ സിവിൽ സർവ്വീസ് പരീക്ഷയിൽ 529-ാം റാങ്ക് നേടി വിജയിച്ച് വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

സ്കൂൾ മാനേജർ ഫാ. കുര്യൻ വാഴയിൽ മെമൻ്റോ സമ്മാനിച്ചു. ഹെഡ്മാസ്റ്റർ ജോൺ ടി.വി., അധ്യാപകരായ നിഷ ജോസഫ്, ബിന്ദുമോൾ ജോർജ്ജ്, റിയ എലിസബത്ത്, ബിജു പി.ജെ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/201391/shilja-jose)